വർഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്:കുഞ്ഞാലിക്കുട്ടി

By | Saturday August 13th, 2016

SHARE NEWS

KUNJALIതിരുവനന്തപുരം: നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലം വെട്ടേറ്റു മരിച്ച സംഭവത്തിൽ സംസ്‌ഥാന സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംഭവത്തിന്റെ പേരിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സിപിഎം അറിയാതെ അക്രമം നടന്നെന്ന് പറയാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.വെള്ളിയാഴ്ച് വൈകിട്ട് 5.10ഓടെയായിരുന്നു അസ്ലം വെട്ടേറ്റു മരിച്ചത്. സുഹൃത്തായ പുളിയാവ് സ്വദേശി ഷാഫിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഇന്നോവയിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.<യൃ><യൃ>അസ്ലം വധക്കേസിനെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ അറിയിച്ചിരുന്നു. നാദാപുരം എഎസ്പി കറുപ്പസ്വാമിയുടെ നേതൃത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുകയെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ചടയൻകണ്ടി ഷിബിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ കോടതി വിട്ടയച്ച പ്രതിയാണ് അസ്ലം.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read