നാദാപുരം കുറുവന്തേരിയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചത് ആളൊഴിഞ്ഞ വീട്ടില്‍

By | Wednesday November 9th, 2016

SHARE NEWS

bombbbനാദാപുരം: പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നാദാപുരം കുറുവന്തേരിയില്‍ ബോംബ്‌ സ്ക്വാഡ്   റെയ്ഡ് നടത്തിയത്.ബോബുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചത് കുറുവന്തേരിയിലെ  ആളൊഴിഞ്ഞ വീടുകളില്‍. ഇവിടെ അക്രമികള്‍ കാംപ് ചെയ്തതായും സൂചന. രണ്ടു വീടുകളില്‍ നിന്നായി പോലീസിന് ലഭിച്ചത് പതിനാലോളം ബോംബുകളാണ്.

bomb  ആഴ്ചകള്‍ക്ക് മുന്‍പ് സി.പി.എം-മുസ്‌ലിം ലീഗ് സംഘര്‍ഷം നടന്ന കുരുവന്തേരി പ്രദേശത്തെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ് ഇപ്പോഴത്തെ ആയുധ വേട്ട. ചെറുവാങ്കണ്ടി പരേതനായ ആമിയ ജുമയുടെ ഉടമസ്ഥതയിലുള്ള വീട്ടിലും മാങ്ങാണ്ടിയില്‍ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ പശു തൊഴുത്തിലുമായിരുന്നു ആയുധങ്ങള്‍ സൂക്ഷിച്ചത്. പി.വി.സി.പൈപ്പുകളിലും മണല്‍ നിറച്ച ബക്കറ്റുകളിലുമായിരുന്നു ബോംബുകള്‍ സൂക്ഷിച്ചത്. മുസ്‌ലിം ലീഗ് കേന്ദ്രത്തില്‍ നിന്നാണ് ആയുധം പിടിച്ചെടുത്തതെന്ന് സി.പി.എം.ആരോപിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read