കുതിരവട്ടത്ത് ജീവിതങ്ങള്‍ക്ക് കൂടുതല്‍ നിറംപകര്‍ന്ന് ‘വൈബ്‌സ്’ ശ്രദ്ധേയമാവുന്നു

By | Monday April 4th, 2016

SHARE NEWS

12400996_856447141151168_3920265338064980651_n-620x330 ജീവിതത്തിന് കൂടുതല്‍ നിറം പകര്‍ന്ന്‍ കുതിര വട്ടം മാനസികാരോഗ്യ കേന്ദ്രം.  കേന്ദ്രത്തിന്‍റെ  നാല് ചുമരുകള്‍ക്കുള്ളില്‍ വിരസമായിപ്പേയേക്കാവുന്ന ജീവിതങ്ങള്‍ക്ക് നിറം പകര്‍ന്ന് അവ ആത്മവിശ്വാസത്തോടെ പൊതു സമൂഹത്തിന് മുന്നിലെത്തി മനോഹരമായ നിമിഷം. കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച ‘ വൈബ്‌സ്’ എന്ന ചിത്രപ്രദര്‍ശനത്തിന് പറയാനുള്ളത് നിറങ്ങളില്ലാത്ത ലോകത്ത് ജീവിക്കുന്നവരുടെ മനസിലെ നിറഭേദങ്ങളാണ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വൈബ്‌സ് എന്ന് പേരിട്ട പ്രദര്‍ശനത്തില്‍ അറുപത് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടവര്‍ ഉള്ളിലുള്ള വര്‍ണ്ണങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. ഓരോ ചിത്രത്തിനും വരച്ചവര്‍ തന്നെ പേരും നിര്‍ദേശിച്ചു. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം അന്തേവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. കംപാഷനേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിന്റെ ചെലവുമുഴുവന്‍ വഹിക്കുന്നത് കോഴിക്കോട് ഐ ഐ എമ്മിലെ വിദ്യാര്‍ഥികളാണ്

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read