കുറ്റിയാടി കനാലിലേക്ക് ജലവിതരണം തുടങ്ങി

By | Friday January 12th, 2018

SHARE NEWS

നാദാപുരം : കുറ്റിയാടി ജലസേചന പദ്ധതിയിലെ പെരുവണ്ണാമൂഴി ഡാമില്‍നിന്ന് കനാലിലേക്ക് ജലവിതരണം തുടങ്ങി.  ജില്ലയിലെ മൂന്ന് താലൂക്കുകളിലും കനാല്‍ വഴി വെമെത്തുന്നുണ്ട്. നാദാപുരം, വടകര ഭാഗങ്ങളിലേക്കുള്ള വലതുകര കനാലിലേക്കാണ് വ്യാഴാഴ്ച രാവിലെ പത്തോടെ ആദ്യം വെള്ളം തുറന്നുവിട്ടത്. ഡാമില്‍നിന്നും മൂന്നു കിലോമീറ്റര്‍ പിന്നിട്ട് പട്ടാണിപ്പാറയില്‍നിന്നാണ് ഇടതുകര, വലതുകര പ്രധാന കനാലുകളായി വഴിതിരിയുന്നത.വലതുകര കനാലിന് വേളം, തൂണേരി, മണിയൂര്‍, അഴിയൂര്‍ എന്നിങ്ങനെയും ഇടതുകര കനാലിന് കക്കോടി, കല്ലൂര്‍, നടുവണ്ണൂര്‍, അയനിക്കാട്, തിരുവങ്ങൂര്‍, ഇരിങ്ങല്‍ എന്നിങ്ങനെയും ബ്രാഞ്ച് കനാലുകളുണ്ട്. രണ്ടാഴ്ച കഴിയുന്നതോടെ ഇടതുകര കനാലിലേക്കും വെള്ളമൊഴുക്കും. പിന്നീട് ഘട്ടംഘട്ടമായി ബ്രാഞ്ച് കനാലിലേക്കും വെള്ളംതുറന്നുവിടും .

65 കോടി രൂപ കനാല്‍ നവീകരണത്തിനായി ഇത്തവണ നീക്കിവെച്ചിരുന്നു. ഇതിന്റെ 80 ശതമാനവും പൂര്‍ത്തിയായി. 15 ലക്ഷം രൂപയോളം മണ്ണെടുപ്പിനു മാത്രം ചെലവഴിച്ചു. അമിതമായ ചോര്‍ച്ചയുള്ള സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് പ്രവൃത്തിയും നടത്തി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read