കനാലില്‍ മാലിന്യങ്ങള്‍ നിറയുന്നു

By | Tuesday January 9th, 2018

SHARE NEWS

.നാദാപുരം: കുറ്റ്യാടി പദ്ധതിയുടെ കനാലുകള്‍ പലയിടങ്ങളിലും കാടുമൂടിക്കിടക്കുന്നു. ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞിട്ടുണ്ട്. ചില പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം കനാലുകള്‍ ശുചീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇതിന്റെ പണി തുടങ്ങിയിട്ടു പോലുമില്ല. തണ്ണീര്‍പന്തല്‍ ഹോമിയോ ആശുപത്രി ഭാഗത്ത് കനാല്‍ ശുചീകരിച്ചിട്ടുണ്ടെങ്കിലും വരിക്കോളി, അഹമദ്മുക്ക്, പെരുമുണ്ടശ്ശേരി, എളയടം ഭാഗങ്ങളില്‍ പലയിടങ്ങളിലും ശുചീകരണം കാര്യക്ഷമമായി നടന്നിട്ടില്ല. കനാല്‍ തുറക്കുന്നത് വൈകാന്‍ പോലുമിടയാക്കിയത് ശുചീകരണവും അറ്റകുറ്റപ്പണിയും നടത്താത്തതിനാലാണെന്നാണ് അധികൃതര്‍ പറയുന്നത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read