കാരണമില്ലാതെ എസ്ബിഐ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം; കുറ്റ്യാടി ബാങ്കിന് മുന്നില്‍ ഉപരോധം തുടരുന്നു

By | Wednesday May 3rd, 2017

SHARE NEWS

കുറ്റ്യാടി: കുറ്റ്യാടിയില്‍ എസ്ബിഐ ജീവനക്കാരിയെ കാരണമില്ലാതെ പിരിച്ചു വിട്ട സംഭവത്തില്‍ പ്രതഷേധം ശക്തം. കുറ്റ്യാടി ശാഖയ്ക്കു മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഉപരോധം തുടരുന്നു. ബാങ്കില്‍ ദിവസേന വേതനത്തിന് ജോലി ചെയ്യുന്ന റീന പെരുകുംതറയെയാണ് കാരണമില്ലാതെ ബാങ്ക് അധികൃതര്‍ പിരിച്ചു വിട്ടത്.

ബാങ്ക് എസ്ബിടി ആയിരുന്ന കാലം തൊട്ട് 11 വര്‍ഷമായി ബാങ്കില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. റീജിയണല്‍ ശാഖയില്‍ പരാതി നല്‍കിയപ്പോള്‍ അതത് ബാങ്കുകളുടെ മാനേജര്‍മാര്‍ക്കാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം എന്നാണ് മറുപടി. എസ്ബിടി എസ്ബിഐ ബാങ്കുകളുടെ ലയനമാണ് ഇവരെ പിരിച്ചുവിടാന്‍ കാരണമെന്നാണ് മാനേജരുടെ പക്ഷം. എന്നാല്‍ ലയനത്തെത്തുടര്‍ന്ന് കേരളത്തിലൊരു ശാഖയിലും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല. നിരവധി നിവേദനങ്ങളും പരാതികളു കൊടുത്തെങ്കിലും യാതൊരു പരിഹാരവുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ബാങ്ക്  ഉപരോധിക്കാന്‍ തീരുമാനിച്ചത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read