കുറ്റ്യാടിയില്‍ സദാചാര ഗുണ്ടാ അക്രമം:നാദാപുരം സ്വദേശി ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റില്‍

By | Thursday February 16th, 2017

SHARE NEWS

കുറ്റിയാടി:കുറ്റ്യാടിയില്‍ സദാചാര ഗുണ്ടാ അക്രമം.നാദാപുരം സ്വദേശി ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റിലായി.സദാചാരഗുണ്ടകള്‍ കൂട്ടമായി ചേര്‍ന്ന് ഒരാളെ മര്‍ദിച്ച കേസില്‍ എട്ടുപേരെ തൊട്ടില്‍പ്പാലം പോലിസ് അറസ്റ്റുചെയ്തു.നാദാപുരത്ത് പുളിയാവിലെ പൊന്‍പിറ സാബിത്ത് (20) അടക്കം എട്ടുപേരാണ് പോലീസ് പിടിയിലായത്.കോണ്‍ട്രാക്ടര്‍ നാദാപുരം പേരോട് നൊണ്ണീന്റെ മീത്തല്‍ വത്സന്‍ (45) ആണ് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.ഇതിന്‍റെ അടിസ്ഥാനന്തിലാണ് അറസ്റ്റ്.പക്രംതളം ചുരം റോഡിലെ ഒരു ഹോട്ടലില്‍ വച്ച് വത്സനോടൊപ്പം ഒരു യുവതിയെ കണ്ടു എന്ന് പറഞ്ഞു കൊണ്ടാണ് അക്രമമുണ്ടായത്. അതുവഴി ഒരു ജീപ്പിലെത്തിയ സാബിനും കൂടെ ഒരു കൂട്ടം ചെറുപ്പക്കാരും ഈ ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി.അപ്പോള്‍  ഇവര്‍ വത്സനെ ഇവര്‍ ചോദ്യംചെയ്യുകയും, തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.സാബിത്തിനൊപ്പം വന്നവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.വിവരമറിഞ്ഞ് തൊട്ടില്‍പ്പാലം പോലിസ് സ്ഥലത്തെത്തി എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read