കുറ്റ്യാടിയില്‍ വൃക്കയ്ക്കൊരുതണല്‍ ശ്രദ്ധേയമാവുന്നു

By | Monday February 1st, 2016

SHARE NEWS

kidney-adjusted-27543047 കുറ്റ്യാടി :വര്‍ധിച്ച് വരുന്ന വൃക്ക രോഗങ്ങളെ ചെറുക്കാന്‍  കുറ്റ്യാടിയില്‍ ആരംഭിച്ച വൃക്കയ്ക്കൊരു തണല്‍ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു  . കുറ്റ്യാടിയില്‍  കോഴിക്കോട് മെഡിക്കല്‍  കോളേജിന്‍റെ സഹകരണത്തോടെ   വൃക്കരോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും ഇതിനായി ജീവിതസാഹചര്യത്തില്‍ വരുത്തേണ്ട മാറ്റങ്ങളും വിലയിരുത്തിയാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കുറ്റിയാടിയിലെ  നന്മ ചാരിറ്റബിള്‍ ട്രസ്റ്റും വടകര തണലും ചേര്‍ന്നാണ് കുറ്റ്യാടി  എം.ഐ.യു.പി. സ്‌കൂളില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വടകര താലൂക്കില്‍ വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നതായുള്ള പഠനത്തിന്‍റെ  ഭാഗമാണ്  ഇത്തരമൊരു പ്രദര്‍ശനം ഒരുക്കാന്‍ പ്രേരണയായത്.  ‘അവയവം നല്‍കൂ, ഒരു ജീവന്‍ തുടിക്കട്ടെ’ എന്ന സന്ദേശമുയര്‍ത്തി   സമ്മതപത്രവും സ്വീകരിക്കുന്നുണ്ട്. കുറ്റ്യാടിയില്‍   നന്മ  നേരത്തേ വിപുലമായ രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ്  നടത്തിയാതിന്‍റെ ഭാഗമായി 5000 പേരുടെ രക്തഗ്രൂപ്പ് ഡയരക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ഡയരക്ടറി കെ.കെ. ലതിക എം.എല്‍.എ. തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസിന് നല്‍കി പുറത്തിറക്കും.ശനിയാഴ്ച ആരംഭിച്ച പ്രദര്‍ശനം ഇന്ന്  അവസാനിക്കും.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read