കുറ്റ്യാടി വേളം ആക്രമം; കേസ് വഴിത്തിരിവിലേക്ക്

By | Friday May 19th, 2017

SHARE NEWS

കുറ്റ്യാടി: വേളം ആക്രമം പോലീസ് വീണ്ടും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വേളം പൂമുഖത്ത് പോലിസിനെ അക്രമിച്ച കേസിലുള്‍പ്പെട്ട അവശേഷിക്കുന്ന പ്രതികള്‍ക്കായാണ് തിരച്ചില്‍ ഊര്‍ജിമാക്കിയത്. ഒരു വിട്ടുവീഴ്ചയില്ലാതെ അവശേഷിക്കുന്ന പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായി റെയിഡും മറ്റ് നടപടികളുമായി പോലീസ് മൂന്നോട്ട് പോകുന്നത്. ആക്രമണക്കേസില്‍ തിരിച്ചറിഞ്ഞ 44പേരക്കൂടി ഉടനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. കുറ്റ്യാടി സിഐ ടി സജീവന്റെ നേതൃത്വത്തില്‍ നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സുനില്‍കുമാറും നാല് എസ്‌ഐമാരുള്‍പ്പെടെ 35പേരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

ഏപ്രില്‍ 29നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇതിനകം തന്നെ 26 പ്രതികളെ അറസ്റ്റ് ചെയ്തു. മൊത്തം തിരിച്ചറിഞ്ഞ 82 പ്രതികള്‍ ഉള്‍പ്പെടെ 300ഓളം മുസ്്‌ലിം ലീഗുകാരുടെ പേരിലാണ് പൂമുഖം ആക്രമണ സംഭവത്തില്‍ കേസെടുത്തത്. യഥാര്‍ഥ പ്രതികളെ ഒഴിവാക്കി ലീഗ് നേതൃത്വം പറയുന്നവരെ പ്രതികളാക്കുകയാണെന്ന ആരോപണം പോലീസ് നിഷേധിച്ചു.

ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നടന്ന പോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ പൂമുഖം ആക്രമണവും ചര്‍ച്ചാ വിഷയമായി. പോലീസിനെ ഏകപക്ഷീയമായി ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടന്ന നിലപാടാണ് യോഗത്തിലുണ്ടായത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read