മലയോര ഹൈവേ : കിടപ്പാടം നഷ്ടപെടുന്നവര്‍ പ്രതിഷേധത്തിലേക്ക്

By news desk | Wednesday October 25th, 2017

SHARE NEWS

കുറ്റ്യാടി :നിര്‍ദ്ദിഷ്ട മലയോര ഹൈവേയുമായി ബന്ധപ്പെട്ട് പിടിച്ചുള്ള സര്‍വ്വെ നടപടികള്‍ അവസാനിപ്പിക്കുക, ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മലയോര കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ മരുതോങ്കര പഞ്ചായത്ത് ഓഫീസിന്ന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാവിലുംപാറ, മരുതോങ്കര ,കായക്കൊടി, പഞ്ചായത്തുകളിലായി കുടുംബങ്ങള്‍ക്ക് ഭൂമിയും കിടപ്പാടവും നഷ്ടപെടും.

ഇരകളാകുന്നവരെ മുഖ്യധാരാ രാഷ്ട്രിയ പാര്‍ട്ടികള്‍ അവഗണിക്കപ്പെടുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ടി.എ ,കുഞ്ഞിക്കണ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.പി.സി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുകുന്ദന്‍ മരുതോങ്കര സ്വാഗതം പറഞ്ഞു. വിനോദന്‍ കോതോട് ‘ഒ.പി.ദിനേശന്‍, പെരുവന്തറ ശശി, പി.സി.ശശി ,ടി കെ രാധാകൃഷ്ണന്‍ ,എം.രാജയ്യന്‍, വിനു എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16