അരീക്കരകുന്ന് ഭൂനികുതി പ്രശ്‌നത്തിന് പരിഹാരം ; രേഖ പരിശോധന 27 ന്

By news desk | Wednesday October 25th, 2017

SHARE NEWS

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ അരീക്കര കുന്ന് പരിസരത്തെ ഭൂവുടമകളുടെ നികുതി സ്വീകരിക്കാത്ത പ്രശനം പരിഹരിക്കാനായി ഈ മാസം 27 ന് രേഖ പരിശോധന നടക്കും .നാദാപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വെച്ച് രാവിലെ ഒന്‍പത് മണിമുതല്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ രേഖകള്‍ പരിശോധന നടത്തും .ചെക്യാട് ഗ്രാമപഞ്ചായത്തിലെ അരീക്കര കുന്ന് ബി എസ് എഫ് കേന്ദ്രത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റടുത്തതോടെയാണ് കേന്ദ്രത്തിന്റെ പരിസരത്ത് വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കും ,ഭൂവുടമകള്‍ക്കും സ്ഥലത്തിന്റെ നികുതി അടക്കാന്‍ കഴിയാതെ സാഹചര്യമുണ്ടായിരുന്നു.

മാസങ്ങള്‍ക്കു മുന്‍പ് ഏകദേശം 200 ഓളം പേര്‍ റവന്യു വകുപ്പിന് തങ്ങളുടെ ഭൂമിയുടെരേഖയുടെ പകര്‍പ്പ് നല്‍കിയിരുന്നു. അന്ന് രേഖകള്‍ നല്‍കിയവര്‍ക്ക് ഈ മാസം 27 ന് ഒര്‍ജിനല്‍ രേഖയുമായി നാദാപുരത്ത് നടത്തുന്ന അദാലത്തില്‍ പങ്കെടുക്കാം. എന്നാല്‍ നികുതി സ്വീകരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്ന മുഴവന്‍ പേരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ റവന്യുവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഈ ഡിസംബര്‍ 31 ന് ള്ളില്‍ എല്ലാവരുടെയും പരാതികള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16