ജനജാഗ്രതാ യാത്ര ജില്ലയിലെത്തി ; ജനനായകനെ സ്വീകരിക്കാന്‍ പുറമേരി ഒരുങ്ങി

By news desk | Wednesday October 25th, 2017

SHARE NEWS

നാദാപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍,ഡിഎഫ് ജനജാഗ്രതാ ജില്ലയിലെത്തി. ജില്ലാ അതിര്‍ത്തായ അടിവാരത്ത് സ്വീകരണം നല്‍കി. മുക്കം, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര, എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര വൈകീട്ട് ആറിന് ്പുറമേരിയിലെത്തും. തുടര്‍ന്ന് ബഹുജന റാലിയോടെ ഇന്നത്തെ റാലി വടകരയില്‍ സമാപിക്കും.

നാളെ രാവിലെ 10ന് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കും മൂന്നിന് നന്മണ്ട, നാലിന് മാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് 5.30ന് മുതലക്കുളത്ത് സമാപിക്കും. സമാപനസമ്മേളനത്തില്‍ കാല്‍ ലക്ഷം പേര്‍ അണിനിരക്കും.

സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണികളെ തുറന്നുകാണിച്ചും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസനപദ്ധതികള്‍ വിശദീകരിച്ചുമാണ് യാത്ര. 21ന് കാസര്‍കോട്ടുനിന്നാണ് യാത്ര പ്രയാണം തുടങ്ങിയത്. കോടിയേരിയെക്കൂടാതെ സത്യന്‍ മൊകേരി, പി എം ജോയ്, പി കെ രാജന്‍, ഇ പി ആര്‍ വേശാല, സ്‌കറിയ തോമസ് എന്നിവരാണ് യാത്രയിലെ അംഗങ്ങള്‍

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read