വടകരയില്‍ ലീഗിന് എന്തുപറ്റി; തലപുകച്ച് നേതൃത്വം

By | Saturday May 27th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

വടകര: മേഖലയില്‍ ലീഗില്‍ പുതിയ രാഷ്ട്രീയ നാടകങ്ങള്‍ തകൃതി.  വിമത ശല്യം രൂക്ഷമായതോടെ  തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ലീഗിന്റെ ഓദ്യോഗിക ഘടകത്തിന്. ടൗണ്‍ ലീഗ് നേതൃത്വം രാഷ്ട്രീയം മറന്നെന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമിടയാക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ ലീഗ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നുമെന്നുള്ളത് പ്രധാന ആക്ഷേപം. പ്രദേശിക പ്രശ്‌നങ്ങളില്‍ പോലും നേതാക്കള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് അണികളുടെ അവകാശ വാദം.  ഈ സാഹചര്യത്തില്‍ പുതിയ നേതൃത്വത്തിനായി ചരടുവലി  നടക്കുകയാണ്. പലയിടത്തും സമാന്തര സംഘടനകള്‍ ഔദ്യോഗിക നേതൃത്വത്തിന് തലവേദനയാകുന്നത്.  ഇതിനു തടയിടാനും ശ്രമം തകൃതിയാണ്. ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പുതിയ കമ്മിറ്റി വന്നപ്പോള്‍ വടകരയില്‍ ടൗണ്‍ കമ്മിറ്റി തെരഞ്ഞെടുപ്പു പോലും നടന്നില്ല. ഇതിനു മണ്ഡലം നേതൃത്വം വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ടൗണ്‍ കമ്മിറ്റിയുടെ നിലവിലുള്ള നേതൃത്വം തുടര്‍ന്നു കാണാനാണ് മണ്ഡലം ഭാരവാഹികളില്‍ ചിലര്‍ക്കു താല്‍പര്യം. ഇവര്‍ ഇല്ലെങ്കില്‍ മണ്ഡലം നേതൃത്വ പദവി നഷ്ടമാവുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ട്. വരും ദിവസങ്ങളിലും ലീഗില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് ഉറപ്പാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read