മടപ്പള്ളി ഗവ. കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആരോപണം;പരാതികള്‍ പോലീസിന് കൈമാറുമെന്ന് പ്രിന്‍സിപ്പല്‍

By | Wednesday February 15th, 2017

SHARE NEWS
വടകര: മടപ്പള്ളി ഗവ. കോളേജില്‍ ഇന്‍ക്വിലാബ് സംഘടനയില്‍പ്പെട്ട പെണ്‍കുട്ടികളെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായുള്ള ആരോപണം പരിഹരിക്കാന്‍ പ്രിന്‍സിപ്പല്‍ ഇടപെട്ട് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം പരാതി നല്‍കിയ കുട്ടികളുടെ രക്ഷിതാക്കളുമായും  കുട്ടികളുമായും പ്രിന്‍സിപ്പല്‍ സംസാരിച്ചിരുന്നു. എന്നാല്‍, ചര്‍ച്ച പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന്‍  തനിക്കു ലഭിച്ച പരാതികള്‍ പോലീസിന് കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
രണ്ട് പെണ്‍കുട്ടികളാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. എസ്.എഫ്.ഐ. പ്രവര്‍ത്തകയെ ഇന്‍ക്വിലാബ് പ്രവര്‍ത്തകന്‍ റാഗ് ചെയ്തതായും പരാതിയുണ്ട്.ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ കോളേജില്‍ പ്രകടനംനടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ പ്രകടനത്തിനുനേരേ അക്രമം നടന്നു. എസ്.എഫ്.ഐ.ക്കാര്‍ ആക്രമിച്ചതായാണ് പരാതി. ഇതിനിടയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. പിന്നീടാണ് ഇന്‍ക്വിലാബില്‍പ്പെട്ട ഒരു പെണ്‍കുട്ടിയോട് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ മോശമായി പെരുമാറിയതായി ആരോപണമുയര്‍ന്നത്. ഇതുസംബന്ധിച്ച്‌ പെണ്‍കുട്ടി പ്രിന്‍സിപ്പലിനും ചോമ്പാല പോലീസിനും പരാതി നല്‍കിയിരുന്നു. പിന്നീട് ഇന്‍ക്വിലാബ് പ്രവര്‍ത്തകന്‍ എസ്.എഫ്.ഐ.ക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതായ പരാതിയും ഉയര്‍ന്നു. എന്നാല്‍, ഈ പരാതികളിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് പ്രിന്‍സിപ്പല്‍ ഒത്തുതീര്‍പ്പുശ്രമം നടത്തിയത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16