മാഹിയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ പതിവാകുന്നു

By | Tuesday December 27th, 2016

SHARE NEWS

മാഹി:  മയ്യഴിയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ പതിവാകുന്നു.മയ്യഴിയിലെ സിപിഐഎം നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബാക്രമണത്തില്‍ ഒരാൾക്കു പരിക്കേറ്റു. ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും അക്രമമുണ്ടായി. പള്ളൂർ മേഖലയിൽ സിപിഐഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിനു നേരെ വധശ്രമം ഉണ്ടായതിനു ശേഷമാണ് മയ്യഴിയിലെ അക്രമ സംഭവങ്ങൾക്കു തുടക്കമായത്. സിപിഐഎം മുക്കുവൻപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെആർ രാജന്റെയും ചാലക്കര ബ്രാഞ്ച് സെക്രട്ടറി കെപി വൽസലന്റെയും വീടുകൾക്കു നേരെ ബോംബേറുണ്ടായി. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. സിപിഐഎം പള്ളൂർ ലോക്കൽ സെക്രട്ടറി വടക്കൻ ജനാർദ്ദനൻ, പ്രവർത്തകൻ ഈസ്റ്റ് പള്ളൂരിലെ കൂവാത്തതിന്റവിടെ കുമാരൻ എന്നിവരുടെ വീടുകൾക്കു നേരെയും ബോംബേറുണ്ടായി. തുടർന്നുണ്ടായ അക്രമത്തിൽ ബിജെപി പ്രവർത്തകരായ പറമ്പത്ത് ജിതേഷ്, പള്ളൂരിലെ പിടി ദേവരാജ്, ചാലക്കരയിലെ രജിലേഷ് തുടങ്ങിയവരുടെ വീടുകൾക്കു നേരെയും അക്രമം ഉണ്ടായി. വിവിധ അക്രമസംഭവങ്ങളിലായി പോലീസ് 9 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പൊലീസ് നടത്തിയ വ്യാപക തിരച്ചിലിൽ ഒട്ടേറെ ബോംബുകളും വടിവാളുകളും കണ്ടെടുത്തു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read