മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസ്; പ്രതി സൗദിയില്‍ പിടിയില്‍

By | Saturday June 25th, 2016

SHARE NEWS

arrestറിയാദ് : മലപ്പുറം അരീക്കോട്ടെ ഇരട്ട കൊലപാതകക്കെസിലെ പ്രതി സൗദിയിൽ ഒളിച്ച് കഴിയുന്നതിനിടെ പോലീസിന്റെ പിടിയില്‍. മലപ്പുറം സ്വദേശിയായ അബ്ദുൾ സഫൂർ ആണ് സൗദി പോലീസിന്റെ പിടിയിലായത്.

2012 ജൂൺ 10ന് മലപ്പുറം അരീക്കോടിനു സമീപം കൂനിയിൽ സഹോദരങ്ങളായ കൊലക്കാടൻ ആസാദ്, കൊലക്കാടൻ അബൂബക്കർ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ സഫൂര്‍. 2012 ജനുവരിയിൽ നടന്ന ഒരു ഫുട്ബോൾ ടൂർണ്ണമെന്റിനിടെ അതീഖ് റഹ്മാൻ എന്നയാളെ കൊല ചെയ്ത സംഭവത്തിൽ ആസാദിനേയും, അബൂബക്കറിനേയും പ്രതികളെന്ന് കണ്ട് ശിക്ഷിച്ചിരുന്നു. ശിക്ഷയ്ക്കിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇവരെ സഫൂറും, മുജീബ് റഹ്മാൻ എന്നൊരാളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ 16ഉം, 17ഉം പ്രതികളായ റഹ്‌മാനും,സഫൂറും പിന്നീട് ഖത്തറിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. 2013ൽ ദോഹയിൽ വെച്ച് റഹ്മാനെ ഇന്റർപോൾ അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ചിരുന്നു. എന്നാൽ ഇതിനിടെ സൗദിയിലേക്ക് കടന്ന സഫൂർ ഇവിടെ ഒളിച്ചു കഴിയുകയായിരുന്നു.

2012 ജൂണിൽ മഞ്ചേരി കോടതി മജിസ്‌ട്രേറ്റിന് മുന്നിൽ സമർപ്പിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചാർജ് ഷീറ്റിൽ ഇവരടക്കം ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read