സിറിയയില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരന്‍ വടകര താഴ അങ്ങാടി സ്വദേശിയോ ? മന്‍സൂറിനെ കാണാതായിട്ട് ഒന്നര വര്‍ഷം

By | Tuesday July 4th, 2017

SHARE NEWS

വടകര: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരവാദ സംഘടനയില്‍ ചേര്‍ന്നത് വടകര താഴ അങ്ങാടി സ്വദേശി 35 കാരനായ നെട്ടൂര്‍ വീട്ടില്‍ മന്‍സൂര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ബഹ്‌റൈന്‍ ഐഎസ് ഗ്രൂപ്പില്‍പ്പെട്ട ആറു പേര്‍ കൊല്ലപ്പെട്ടതായി എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി) പുറത്തു വിട്ടിരുന്നു. ഇതില്‍ ഇന്‍ഷാര്‍ മന്‍സൂര്‍ എന്ന പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് നേരത്തെ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കപ്പെട്ടിരുന്നുള്ള താഴ അങ്ങാടി സ്വദേശി മന്‍സൂര്‍ ആണെന്ന് സൂചന.

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അനേ്വഷണം ഊര്‍ജിതമാക്കി. അഞ്ച് വര്‍ഷം മുമ്പ് കുടുംബ സമ്മേതം ഖത്തറിലേക്ക് ജോലിക്ക് പോയ മന്‍സൂറിനെ കുറിച്ച് ഒരു വര്‍ഷത്തിലേറെയായി ഒരു വിവരവുമില്ല. വടകര എംഎം ഹയര്‍സെക്കന്ററി സ്‌കൂളിന് അടുത്ത് നിന്നാണ് മന്‍സൂര്‍ വിവാഹം കഴിച്ചത്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. കടുത്ത മത വിശ്വാസിയായ മന്‍സൂര്‍ സലഫി ആശയം സ്വീകരിച്ചു. ബഹറൈന്‍ ഐഎസ് ഗ്രൂപ്പില്‍ മന്‍സൂര്‍ ചേര്‍ന്നതായുള്ള വിവരം നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു ശേഷം കഴിഞ്ഞ വര്‍ഷത്തെ പെരുന്നാള്‍ സമയത്ത് ഭാര്യ വീട്ടിലേക്ക് വിളിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഇപ്പോള്‍ ഒരു വര്‍ഷമായി യാതൊരു വിവരവുമില്ല.

മന്‍സൂറിന്റെ ഉപ്പയും ഉമ്മയും നേരത്തെ മരിച്ചതായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ള സഹോദരന്‍ ഉണ്ടെങ്കിലും ഇദ്ദേഹം മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ആളാണ്. സഹോദരിമാരെ വിവാഹം കഴിച്ച് അയച്ചതാണ്. ഇവര്‍ക്കൊന്നു മന്‍സൂറിനെ കുറിച്ച് വിവരമില്ല.

സിറിയയില്‍ ഭീകര വിരുദ്ധ പോരാട്ടം ശക്തമായതിനാല്‍ മൃതദേഹം കണ്ടെത്താനോ തിരിച്ചറിയാനോ സാഹചര്യമില്ലെന്നാണ് എന്‍ഐഎ കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ രണ്ട് ദിവസം മുമ്പുണ്ടായ അക്രമത്തില്‍ ഇന്‍ഷാം മന്‍സൂര്‍, സിബി, മുഹദീസ് എന്നിവര്‍ ഉള്‍പ്പെടെ 6 മലയാളികള്‍ കൊല്ലപ്പെട്ടതായി എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബി, മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മുഹദീസ്(26) എന്നിവര്‍ കൊല്ലപ്പെട്ട വിവരം എന്‍ഐഎ സ്ഥിരീകരിക്കുന്നുണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read