ഓര്‍മ്മയായത് വാണിമേലിന്റെ സൗമ്യ നേതൃത്വം

By | Tuesday May 2nd, 2017

SHARE NEWS

വാണിമേല്‍: മുസ്്‌ലിം ലീഗിന്റെ തറവാട് കാരണവരുടെ വിയോഗം വാണിമേലിന് കണ്ണീരായി. മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സി.കെ സുബൈറിന്റെ പിതാവും ലീഗ് നേതാവുമായ വാണിമേല്‍ ചേലാങ്കണ്ടി സി.കെ മമ്മു (76) ന് നാടിന്റെ യാത്രാ മൊഴി. വാണിമേല്‍ പഞ്ചായത്ത് മുസ്്‌ലീം ലീഗ് പ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ നേതൃത്വപരമായി പങ്കുവഹിച്ച മമ്മു സൗമ്യനായ ഒരു നേതാവായിരുന്നു. രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ലീഗ് വാണിമേല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കമ്മറ്റി പ്രസിഡന്റുമാണ്. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍, മുസ്ലീം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്, കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജല്ലാ വൈസ് പ്രസിഡന്റ്, മസ്ജിദുല്‍ ഫുര്‍ഖാന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വാണിമേല്‍ എം.യു പി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: സാറ. മറ്റ് മക്കള്‍: കുഞ്ഞബ്ദുല്ല, മൊയ്തു (ഇരുവരും അധ്യാപകര്‍ ക്രസന്റ് എച്ച്.എസ്.എസ് വാണിമേല്‍), അബ്ദുല്‍ഗഫൂര്‍ (ഖത്തര്‍), ആയിഷ. മരുമക്കള്‍: വി.പി കുഞ്ഞബ്ദുല്ല, റംല, മുബീന, സീനത്ത്, റസിയ. വാണിമേല്‍ ദാറുല്‍ ഹുദാ കബര്‍സ്ഥാനില്‍ മൃതദേഹം ചൊവ്വാഴ്ച്ച ഖബറടക്കി.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read