ജന്മ നാടിന് ബാലേട്ടന്റെ സ്‌നേഹ ഉപഹാരം….. നാദാപുരത്തിന് ഇന്ന് ചരിത്ര നിമിഷം

By | Sunday February 11th, 2018

SHARE NEWS

നാദാപുരം: മാപ്പിളപ്പാട്ടിന്റെ കളിത്തോഴന്‍.. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ നാമധേത്തില്‍ മാപ്പിള കലകളുടെ പരിപോഷണത്തിനായി സ്ഥാപിച്ച മാപ്പിള കലാ അക്കാദമിയുടെ ആദ്യ ഉപകേന്ദ്രം ഇനി നാദാപുരത്തിന് സ്വന്തം..
ഇന്ന് വൈകീട്ട് നാദാപുരത്ത് നടക്കുന്ന പൊതു ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഉ്ദ്ഘാടനം ചെയ്യും. ഉപകേന്ദ്രം നാദാപുരത്ത് എത്തിച്ചെത്തിന് പിന്നില്‍ സാംസ്്കാരിക മന്ത്രിക്ക് ജന്മനാടിനോടുള്ള മമതയാണെന്ന് പറയാതെ വയ്യ.. തുടക്കത്തില്‍ ആലോചനാ യോഗങ്ങളില്‍ തങ്ങളെ ക്ഷണിച്ചില്ലെന്ന് പരാതിയില്‍ മുസ്്്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് കക്ഷികള്‍ വിട്ടു നിന്നെങ്കിലും ചര്‍ച്ചകളിലൂടെ ഭിത്തകള്‍ പരിഹരിച്ച് ്ഉപകേന്ദ്രം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരും ഒരേ മനസ്സോടെ മുന്നിട്ടിറങ്ങുകയായിരുന്നു.
നാദാപുരം പള്ളി ഉള്‍പ്പെടെ മഹിതമായ ഇസ്ലാമിക പാരമ്പര്യ ചിഹ്നനങ്ങള്‍ പേറുന്ന നാദാപുരത്തേക്ക് മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം
എത്തിക്കാന്‍ അക്ഷീണം പരിശ്രമിച്ച വകുപ്പ് മന്ത്രിയെ അഭിനന്ദിക്കാനും ഒപ്പം ചേരാനും ലീഗ് നേതൃത്വം മുന്നിട്ടിറങ്ങുകയായിരുന്നു. ഭിന്നതകള്‍ മാറ്റിവെച്ച് രണ്ടാഴ്ചക്കാലം ഐക്യസന്ദേശം വിളിച്ചോതിയ പ്രചരാണം നാദാപുരത്തെ മതേതര മനസ്സുകള്‍ക്ക് കുളിര്‍മ നല്‍കുന്ന അനുഭവമായി. സിപിഎം നേതാവ് സി എച്ച് ബാലകൃഷ്ണനും ലീഗ് നേതാവ് സൂ്പ്പിനരിക്കാട്ടേരിയുമൊക്കെ പ്രചാരണ പരിപാടികളില്‍ നിറഞ്ഞു നിന്നു. നാദാപുരം പ്രസ് ക്ലബ്്്, സിവില്‍ സൊസൈറ്റി ബൈക്കേഴ്‌സ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്, യുവജന സംഘടനകള്‍ വിവിധ തരത്തിലുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കി.

നാദാപുരം പള്ളിയിലെ ….ചന്ദനക്കുടത്തിന്

‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു
നാലുമുഴം വീരാളിപ്പട്ടു വേണം’. എന്ന് തുടങ്ങുന്ന തച്ചോളി അമ്പു എന്ന സിനിമയിലെ ഗാനം ഏറെ പ്രസിദ്ധമാണ് …പള്ളിയില്‍ ചന്ദനക്കുടങ്ങളോ , നേര്‍ച്ചകളോ ഒരിക്കല്‍പോലും നടന്നില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന നാദാപുരം പള്ളി ഒരു നാടിന്റെ മാത്രമല്ല മലയാളക്കരയുടെ തന്നെ ആത്മീയ, വിജ്ഞാന മണ്ഡലങ്ങളില്‍ വേറിട്ടുനില്‍കുന്ന ആരാധനാലയമാണ്. നിര്‍മാണത്തിലെ സവിശേഷതകള്‍ കൊണ്ടും ഈ പള്ളി ശ്രദ്ധേയമാണ്. രണ്ടു പതിറ്റാണ്ടുകാലത്തെ പ്രയത്‌നത്തിലാണ് ഇന്നു കാണുന്ന പള്ളിയും അതിന്റെ വിശാലമായ കുളവും പണികഴിപ്പിച്ചത്. തച്ചുശാസ്ത്രത്തിന്റെ അതിശയിപ്പിക്കുന്ന നിര്‍മാണ ചാരുത പള്ളിയുടെ ഗാംഭീര്യത്തെ ഉയര്‍ത്തിക്കാട്ടുന്നു. തച്ചുശാസ്ത്ര നിപുണനും കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയുമായ മൗലാന യഅ്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തിലായിരുന്നു പള്ളി നിര്‍മിച്ചത്. കേരളത്തിന്റെയും പേര്‍ഷ്യയുടെയും നിര്‍മാണ ശൈലികള്‍ ഇവിടെ പ്രയോഗിച്ചിട്ടുണ്ട്. പള്ളിയുടെ അകത്തളത്തില്‍ ഒരു മീറ്റര്‍ ചുറ്റളവും നാലുമീറ്റര്‍ ഉയരവുമുള്ള കരിങ്കല്‍ തൂണുകളാണുള്ളത്. മൂന്നു തട്ടുകളിലായുള്ള പള്ളിയുടെ ഏറ്റവും മുകളിലെ തട്ട് പൂര്‍ണമായും മരത്തില്‍ തീര്‍ത്തതാണ്. ഒന്നാം പള്ളിയുടെ അകത്തളത്തില്‍ അതിമനോഹരങ്ങളായ കൊത്തുപണികളും കാണാം. പ്രസംഗപീഡവും ശ്രദ്ധേയമാണ്.
3000 പേര്‍ക്ക് ആരാധനാകര്‍മങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഈ പള്ളിയില്‍ ഇന്നുവരെ ഉച്ചഭാഷിണി ഉപയോഗിച്ചിട്ടില്ല. നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിന്റെ ചലനങ്ങള്‍ മുകള്‍ തട്ടുകളിലേക്ക് അറിയാന്‍ മുഅദ്ദിന്‍ ഉച്ചത്തില്‍ തക്ബീറുകള്‍ ചൊല്ലുന്ന പതിവാണ് ഇവിടെയുള്ളത്. വടക്കന്‍ പാട്ടുകളിലും മറ്റും പരാമര്‍ശമുള്ള പള്ളിക്ക് അഞ്ചുനൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. നോമ്പുകാലത്തും ഇവിടെ വിശേങ്ങള്‍ നിരവധിയുണ്ട്. നൂറുകണക്കിനാളുകള്‍ക്ക് ദിവസവും അത്തായം നല്‍കുന്നു. 27ാം നോമ്പിനു സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ ഖബര്‍ സിയാറത്തിനായി ഇവിടെയെത്താറുണ്ട്.
നാദാപുരം പള്ളിയില്‍ നിന്ന് വിജ്ഞാന പ്രാകാശമേറ്റുവാങ്ങി കേരളത്തിന്റെ വിവിധ കോണുകളിലേക്ക് പോയ ആയിരക്കണക്കിന് പണ്ഡിതരുണ്ട്. നാദാപുരത്ത് മതപ്രബോധനത്തിനെത്തിയ ആദ്യ വ്യക്തിയായിരുന്നു പൂച്ചാക്കൂല്‍ ഓര്‍ എന്ന സൂഫി വര്യന്‍. ഖാദി മുഹമ്മദ് മുസ്‌ലിയാര്‍, ഖുത്തുബി മുഹമ്മദ് മുസ്‌ലിയാര്‍, അഹ്മദ് ശീറാസി, കീഴനോര്‍ എന്നറിയപ്പെടുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, മേനക്കോത്ത് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാര്‍, ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നാദാപുരത്ത് ദര്‍സ് നടത്തിയ പ്രമുഖരാണ്.
കളരിയും കച്ചവടവും ആത്മീയതയുമെല്ലാം കൂടിച്ചേര്‍ന്ന വ്യതിരിക്തമായ ഒരു ചരിത്ര പാരമ്പര്യം നാദാപുരത്തിനുണ്ട്. കലാപങ്ങളും സംഘര്‍ഷങ്ങളും ഇടക്കിടെയുണ്ടാകുമെങ്കിലും മഹനീയമായൊരു പാരമ്പര്യം ഈ നാട്ടിനുണ്ടെന്നത് പുതുതലമുറയ്ക്ക് അന്യമാണ്. രാജപാരമ്പര്യത്തിന്റെ വീരചരിതങ്ങളും വെള്ളക്കാരുടെ കച്ചവട താല്‍പര്യങ്ങളും വീറും വാശിയുമേറിയ പോരാട്ടങ്ങളും ഇടകലര്‍ന്ന് രൂപപ്പെട്ടതാണ് അതിന്റെ സംസ്‌കാരം. കടത്തനാടിന്റെ ഭാഗമാണ് നാദാപുരം. കേരളത്തിലെ പ്രമുഖ പൗരാണിക തുറമുഖങ്ങളില്‍ ഒന്നായ വടകരയിലേക്ക് ചരക്കുകള്‍ കടത്തുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു നാദാപുരം.
അറബികള്‍, ഗുജറാത്തികള്‍, സിന്ധികള്‍ എന്നിവരാണ് വടകരയിലെ കച്ചവടത്തെ നിയന്ത്രിച്ചിരുന്നതെങ്കില്‍ മാപ്പിളമാരും രാവാരി നായന്‍മാരുമായിരുന്നു നാദാപുരത്തെ കച്ചവടക്കാര്‍. ശ്രീനാരായണ വാഗ്ഭടാനന്ദ സ്വാമികളുടെ സന്ദേശങ്ങളും സൂഫിവര്യന്‍മാരുടെ പ്രബോധനവും ഇവിടുത്തെ സാംസ്‌കാരിക പാരമ്പര്യത്തിന് കരുത്തേകിയിട്ടുണ്ട്. 1869ല്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളരാജ്യം ചരിത്രത്തോടുകൂടിയ ഭൂമിശാസ്ത്രം എന്ന തന്റെ കൃതിയില്‍ നാദാപുരം അങ്ങാടിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു…

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read