കരിങ്കല്‍ ഖനനത്തിന് അനുമതി:വാണിമേല്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച്

By | Thursday September 17th, 2015

SHARE NEWS

DYFI KSKTU MARCH VANIMAL PANJAYATH OFFICEനാദാപുരം: വിലങ്ങാട് മലയോരത്ത് വന്‍കിട കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ ചേര്‍ന്ന വാണിമേല്‍ പഞ്ചായത്തിലേക്ക് ഭരണ സമിതി യോഗത്തിനിടയില്‍ മാര്‍ച്ച്. ഡിവൈഎഫ്-കെഎസ്‌കെടിയു നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഭരണസമിതി യോഗ നടപടി തുടങ്ങി ഖനനാമുതി അജണ്ട എടുത്ത ഉടനെ പ്രതിപക്ഷ അംഗം കെ പി വസന്തകുമാരിയുടെ നേതൃത്വത്തില്‍ അഞ്ച് സിപിഐ എം അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി യോഗം ബഹിഷ്‌കരിച്ചു. തീരുമാനത്തില്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തി. മാര്‍ച്ച് ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി കെ പി പ്രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി കെ പ്രദീപന്‍ അധ്യക്ഷനായി. കെഎസ്‌കെടിയു നാദാപുരം ഏരിയാ പ്രസിഡന്റ് വി കുമാരന്‍, കെ സി ചോയി, കെ പി രാജീവന്‍, എന്‍ പി വാസു, ഇ വി നാണു, പി പി ബിനീഷ്, കെ പി വസന്തകുമാരി, കെ അജേഷ്, എം കെ സന്തോഷ്, സി കെ ജലീല്‍ എന്നിവര്‍ സംസാരിച്ചു. കെ പി രാജന്‍ സ്വാഗതം പറഞ്ഞു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read