മരുതോങ്കരയില്‍ വസ്ത്രശാലയ്ക്കു നേരെ ബോംബേറ്; ഹര്‍ത്താല്‍ ആരംഭിച്ചു

By | Friday April 28th, 2017

SHARE NEWS

കുറ്റ്യാടി: മരുതോങ്കര മുള്ളന്‍കുന്നില്‍ വസ്ത്രശാലയ്ക്കു നേരെ ബോംബേറ്. സംഭവത്തില്‍ പ്രതിഷേധിച്ച് മുള്ളന്‍കുന്നില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് മരുതോങ്കര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പത്മിനി സുഗുണന്റെ ഉടമസ്ഥതയിലുള്ള ചക്കര വസ്ത്രശാലയ്ക്കു നേരെയാണ് അജ്ഞാതര്‍ ബോംബെറിഞ്ഞത്. അക്രമത്തില്‍ സ്ഥാപനത്തിന്റെ ഷട്ടറുകള്‍ തകര്‍ന്നു. അലൂമിനയം ഫാബ്രിക്കേഷന്‍ കവറിംഗുകള്‍ നശിച്ചു. ബോംബേറില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read