കശാപ്പ് നിയന്ത്രണ ഉത്തരവിന് പിന്നാലെ ബീഫിനും ചിക്കനും മാര്‍ക്കറ്റില്‍ പൊള്ളുന്ന വില

By | Monday May 29th, 2017

SHARE NEWS

നാദാപുരം:  റംസാന്‍ നോമ്പ് ആരംഭിച്ചതോടെ ബീഫിന് വില വര്‍ദ്ധന. കഴിഞ്ഞ ദിവസം മുതലാണ് വില വര്‍ദ്ധിപ്പിച്ചത്. സാധാരണക്കാരന് ഇരുട്ടടിയായി മാറിയത്. 250 രൂപയായിരുന്നു ഇതുവരെ. നോമ്പ് തുടങ്ങിയതോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ് 10 രൂപയാണ് ബീഫിന് വില  വര്‍ധിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പു നിയന്ത്രണ ഉത്തരവിന് ഒപ്പമായതിനാല്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കാനും ആളില്ല. ബീഫിന് നിരോധം വരുമെന്ന വാര്‍ത്ത വന്നതോടെ ചിക്കനും വില വര്‍ദ്ധിപ്പിച്ചു. ഇന്നലെ ഒരു  കിലോ ചിക്കന് ഇരുന്നൂറ് രൂപയാണ് മാര്‍ക്കറ്റ് വില. ചിലയിടങ്ങളില്‍ 220 രൂപയും ഈടാക്കുന്നുണ്ട്. മത്സ്യത്തിനും ഗണ്യമായ തോതില്‍ വില വര്‍ദ്ധിച്ചിട്ടുണ്ട്. ബീഫിന് നിയന്ത്രണം വരുമെന്ന ഭീതി നിലവിലുള്ളതിനാല്‍ അന്യായമായ വില വരദ്ധനവിനെതിനെതിരെ പ്രതികരിക്കാനും മടിക്കുകയാണ് നാട്ടുകാര്‍.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read