കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഇനിമുതല്‍ വാസ്‌കുലര്‍ സര്‍ജറി വിഭാഗവും

By | Wednesday January 3rd, 2018

SHARE NEWS

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വാസ്‌കുലര്‍ സര്‍ജറി വിഭാഗവും ഒ.പി. വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വാസ്‌കുലര്‍ സര്‍ജറി വിഭാഗം ആരംഭിക്കുന്നത്. ഹൃദയമൊഴികെ ശരീരത്തിലെ രക്തധമനികളെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കുമുളള ശസ്ത്രക്രിയയും ചികിത്സ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വകാര്യമേഖലയില്‍ ലക്ഷങ്ങളുടെ ചെലവില്‍ നടക്കുന്ന ചികിത്സ ഇനിമുതല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് വളരെ കുറഞ്ഞ ചെലവിലും ഈ ചികിത്സ ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രമേഹം, പുകവലി എന്നിവമൂലം കാലിലെയും കൈയിലെയും രക്തക്കുഴലുകളില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുന്ന ബൈപ്പാസ് ശസ്ത്രക്രിയകള്‍, രക്തധമനികളുടെ ക്രമാതീതമായ വികാസം തടയുന്നതിനുള്ള അനൂറിസം ശസ്ത്രക്രിയ, തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്ന കരോട്ടിഡ് എന്റാര്‍ട്ടിറെക്ടമി ശസ്ത്രക്രിയ എന്നീശസ്ത്രക്രിയ്യകളും ഇവിടെ നടക്കുമെന്ന് വാസ്‌കുലര്‍ സര്‍ജന്‍ ഡോ. എസ്. ചന്ദ്രഖേരന്‍ അറിയിച്ചു.തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ 12 വരെയാണ് ഒ.പി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16