ജിഷ്ണു പ്രണോയിക്ക് ജന്മനാട്ടില്‍ സ്മാരകമുയരുന്നു…

By news desk | Tuesday October 10th, 2017

SHARE NEWS

നാദാപുരം: വിദ്യാഭ്യാസ കച്ചവടക്കാരുടെ കൊടു ക്രൂരതയ്ക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച ജിഷ്ണു പ്രണോയിക്ക് ജന്മനാട്ടില്‍ സ്മാരകമുയരുന്നു. വളയം പൂവ്വം വയലിലെ ജിഷ്ണുവിന്റെ വീടിന് മുന്‍വശത്താണ് ജിഷ്ണുവിന്റെ പേരില്‍ പിതാവ് അശോകനാണ് ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത്.

താല്‍ക്കാലമായി നാട്ടുകാര്‍ സ്ഥാപിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ ഇവിടെയുണ്ടായിരുന്നു. ഇത് പൊളിച്ച് നീക്കി ജിഷ്ണുവിന് സ്മാരകമായി പുതിയ ഷെല്‍ട്ടര്‍ പണിത് നാട്ടുകാര്‍ക്ക് സമര്‍പ്പിക്കും. ഒന്‍പത് മാസം മുന്‍പായിരുന്നു ജിഷ്ണുവിന്റെ വിയോഗം. ഒന്നാം ചരമവാര്‍ഷികത്തിന് മുന്നോടിയായി ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നാട്ടുകാര്‍ക്ക് സമര്‍പ്പിക്കുമെന്ന് പിതാവ് അശോകന്‍ പറഞ്ഞു. അമ്മ മഹിജയും സഹോദരി അവിഷ്ണയും ജിഷ്ണുവിന്റെ പേരില്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read