കല്ലാച്ചി ബസ് സ്റ്റോപ്പിലെത്തുന്ന യാത്രക്കാര്‍ക്ക് ശുദ്ധ വായു ശ്വസിക്കാം; ഉപയോഗശൂന്യമായ ബസ്‌സ്‌റ്റോപ്പ് നവീകരിച്ച് എംഇടി കോളേജ് എന്‍എസ്എസ് യുണിറ്റ്

By | Tuesday November 7th, 2017

SHARE NEWS

നാദാപുരം: കല്ലാച്ചിയി മെയിന്‍ ബസ് സ്റ്റോപ്പിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ മൂക്ക് പൊത്താതെ ഇരിക്കാം.

പോസ്റ്ററുകളും ചപ്പു ചവറുകളും നിറഞ്ഞ് ഉപയോഗ ശൂന്യമായ ബസ് സ്റ്റോപ്പാണ് നാദാപുരം എംഇടി കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നവീകരിച്ചത്.

യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പറ്റാത്ത അവസരത്തിലാണ് ഉപയോഗ്യശൂന്യമായ ബസ്റ്റോപ്പ് നവീകരിക്കുക എന്ന ഉദ്യമത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇറങ്ങിയത്.

എം ഇ ടി കോളേജിലെ പത്തോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നാണ്് ബസ്‌സ്റ്റോപ്പ് പെയിന്റടിച്ച് വൃത്തിയാക്കിയത്. കോളേജ് എന്‍ എസ് എസ് യുണിറ്റ് പ്രോഗ്രാം ഓഫീസര്‍ അജ്മല്‍ ഇബ്രാഹിം, വര്‍ണ്ണ വത്സന്‍, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകന്‍ അന്‍വര്‍ തുടങ്ങിയവരാണ് നേതൃത്വം നല്കിയത്.

ചെക്യാട് പഞ്ചായത്തിലെ നിര്‍ധരായ കുടുംബത്തിനു വീട് വച്ച് നല്‍കാനുള്ള ഒരുക്കത്തിലാണ് എംഇടി കോളേജ് എന്‍എസ്എസ് യുണിറ്റ്.

 

 

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read