‘ജസ്റ്റിസ് ഫോര്‍ ഷിനാസ്’ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

By | Saturday January 13th, 2018

SHARE NEWS

 

നാദാപുരം: ക്രൂരമായ റാഗിംഗിന് വിധേയമാക്കപ്പെട്ട എം.ഇ.ടി കോളേജ് വിദ്യാര്‍ത്ഥി ഷിനാസിന് നീതിക്കായി, നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ചേര്‍ന്നു. ഷിനാസിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശ്രീ ബാബു, മുസ്ലിം ലീഗ് നേതാവ് ശ്രീ പി. മുനീര്‍ മാസ്റ്റര്‍, അഷ്‌കര്‍ പി, കക്കംവെള്ളി എന്നിവര്‍ സംസാരിച്ചു.

ചെയര്‍മാന്‍: വി.കെ സലീം (സി.പി.എം), വൈസ് ചെയര്‍മാന്‍: പി. മുനീര്‍ (മുസ്ലിം ലീഗ്), ലത്തീഫ് മാസ്റ്റര്‍, കണ്‍വീനര്‍: ഷൗക്കത്ത് അലി എരോത്ത് (ആം ആദ്മി പാര്‍ട്ടി), ജോയിന്റ് കണ്‍വീനര്‍മാര്‍: അഷ്‌കര്‍ പി, റഫീഖ് കെ, എന്നിവര്‍ ഭാരവാഹികളായി തെരഞ്ഞെടുത്തു. റാഗിങ്ങിന് ഇരയായ ഷിനാസിന് ആവശ്യമായ നിയമോപദേശം നല്‍കാനും കുറ്റം ചെയ്തവര്‍ക്ക് എതിരെ ശിക്ഷ ഉറപ്പാക്കാനും അതികൃതരില്‍ സമ്മര്‍ദ്ദംചെലത്താനും യോഗം തീരുമാനിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read