നാദാപുരത്തെ കോളജിലെ പോസ്റ്റര്‍ വിവാദം; തുറന്നടിച്ച് എംഎസ്എഫ് ദേശീയ പ്രിസന്റ്

By | Saturday August 12th, 2017

SHARE NEWS

നാദാപുരം: നാദാപുരം എംഇടി കോളജിലെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ വിവാദം കത്തി നില്‍ക്കുമ്പോള്‍ തുറന്നടിച്ച് എംഎസ്എഫ് ദേശീയ നേതാവ്.

പോസ്റ്ററില്‍ സ്ഥാനാര്‍ഥിയായ പെണ്‍കുട്ടികളുടെ മാത്രം ഫോട്ടോ വെക്കാത്ത സംഭവത്തില്‍ നിലപാട് പരസ്യമായി രംഗത്തു വന്നിരിക്കുകയാണ് എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അശ്‌റഫ് അലി.

‘തലയ്ക്കകത്ത് ആള്‍താമസമില്ലാത്ത ഏതോ വിഡ്ഢിയുടെ ഉല്‍പ്പന്നം മാത്രമാണ് ആ പോസ്റ്റര്‍ എന്നാണ് അഷ്‌റഫ് അലി ഫേസ്ബുക്കിലൂടെ വ്ക്തമാക്കിയത്. അതിനെ എം.എസ്.എഫിന്റെ നിലപാടായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘നാദാപുരം എം.ഇ.ടി കോളേജിലെ ഒരു തെരഞ്ഞടുപ്പ് പ്രചരണ ബോര്‍ഡിലെ പെണ്‍കുട്ടികളുടെ ഫോട്ടോ വെക്കാത്ത ചിത്രം കാണിച്ച് അത് എം.എസ്.എഫ് നിലപാടായി ആരും വ്യാഖ്യാനിക്കേണ്ട. ആ ബോര്‍ഡ് തലക്കകത്ത് ആള്‍ താമസമില്ലാത്ത ഏതോ ഒരു വിഡ്ഢിയുടെ ഉല്‍പന്നം മാത്രമാണ്’ എന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം പറയുന്നു.

കഴിവും പ്രാപ്തിയും നിലപാടുമുള്ള പെണ്‍കുട്ടികള്‍ക്ക് അംഗീകാരം നല്‍കിയ സംഘടനയാണ് എം.എസ്.എഫ് എന്നും അദ്ദേഹം പറഞ്ഞു. ഇടമുള്ള സംഘടന തന്നെയാണ് എം.എസ്.എഫ്. ഫറൂഖ് കോളജിലെ മിന ഫര്‍സാനയുടെ വിജയം ഉദാഹരണമായി നിരത്തിയായിരുന്നു എം.എസ്.എഫ് നേതാവ് നിലപാട് വ്യക്തമാക്കിയത്.

അഷ്‌റഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ ഉച്ചക്ക് 2 മണിയോടടുത്ത സമയത്താണ് ഹരിതയുടെ ജനറല്‍ സെക്രട്ടറി മുഫീദ തെസ്‌നിയുടെ വിളി വന്നത് ‘ഫറൂഖ് കോളേജില്‍ ഹരിതയുടെ യൂണിറ്റ് ജനറല്‍ സെകട്ടറി സോഷ്യോളജിയില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും അവളെ പരാജയപ്പെടുത്തിയിരുന്നു. അതില്‍ തളരാതെ മത്സരിച്ച് വിജയിച്ച കുട്ടിയാണ്. നന്നായി സംസാരിക്കും. നല്ല ലീഡര്‍ഷിപ്പ് ക്വാളിറ്റിയുണ്ട്, ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പറ്റിയ കാന്‍ഡിഡേറ്റാണ്’ ഇത്രയൊക്കെ പറഞ്ഞപ്പോള്‍ കഴിവുള്ള കുട്ടിയെങ്കില്‍ നമുക്ക് പരിഗണിക്കാം ഞാന്‍ മിസ്അബുമായി സംസാരികട്ടെ എന്ന മറുപടി പറഞ്ഞ്, ഈ വിവരങ്ങള്‍ മിസ്അബുമായി പങ്കുവെച്ചു. ഏറെ താല്‍പര്യത്തോടെയാണ് മിസ്അബ് പ്രതികരിച്ചത്.

മിനയിലെ കഴിവ് കണ്ടറിഞ്ഞ എല്ലാവര്‍ക്കും ഇങ്ങനെ ഒരു ആലോചനയില്‍ ആഹ്ലാദം.

ഇത്രയും പറഞ്ഞത് സംഘടനയുടെ സ്ത്രീപക്ഷ നിലപാട് എന്താണെന്ന് വ്യക്തമാക്കാനാണ്.

നാദാപുരം എം.ഇ.ടി കോളേജിലെ ഒരു തെരഞ്ഞടുപ്പ് പ്രചരണ ബോര്‍ഡിലെ പെണ്‍കുട്ടികളുടെ ഫോട്ടോ വെക്കാത്ത ചിത്രം കാണിച്ച് അത് എം.എസ്.എഫ് നിലപാടായി ആരും വ്യാഖ്യാനിക്കേണ്ട. ആ ബോര്‍ഡ് തലക്കകത്ത് ആള്‍ താമസമില്ലാത്ത ഏതോ ഒരു വിഡ്ഡിയുടെ ഉല്‍പന്നം മാത്രമാണ്.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read