കിണറ്റിലിറങ്ങി പന്തെടുത്ത്‌ നേതാവായ കഥ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച്‌ മന്ത്രി ബാലേട്ടന്‍

By news desk | Monday December 11th, 2017

SHARE NEWS

നാദാപുരം: തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ കരുത്തനായ എസ്‌എഫ്‌ഐ നേതാവ്‌ , സിപിഎം കേന്ദ്രകമ്മിറ്റിയംഗം , പിണറായി മന്ത്രിസഭയിലെ മികച്ച പെര്‍ഫോമന്‍സ്‌ പുലര്‍ത്തുന്ന മന്ത്രി, പൊതു പ്രവര്‍ത്തന രംഗത്ത്‌ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും നാദാപുരം ചാലപ്പുറത്തെ ബാലേട്ടന്‌ മനസില്‍ സൂക്ഷിക്കാനൊരു വീരകഥയുണ്ട്‌. കല്ലാച്ചി ഗവ ഹൈസ്‌കൂളിലെ പഠനകാലത്ത്‌ സ്‌കൂളില്‍ കളിച്ചു കൊണ്ടിരിക്കെ കിണറ്റിലേക്ക്‌ തെറിച്ച്‌ വീണ പന്ത്‌ വിദ്യാര്‍ത്ഥിയായിരുന്ന ബാലേട്ടന്‍ കിണറ്റിലിറങ്ങി എടുക്കുകയായിരുന്നുവത്രെ. പന്തുമായി പുറത്ത്‌ വന്ന ബാലേട്ടന്‌ സഹപാഠികള്‍ ആവേശത്തോടെ സ്വീകരിച്ചു. ഇവിടെ നിന്നും തുടങ്ങുന്നു ബാലേട്ടന്റെ സമര്‍പ്പിതമായ പൊതു പ്രവര്‍ത്തനം. സമാഗമം സമാദരം എന്ന പേരില്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കല്ലാച്ചി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ മന്ത്രി പഴയ ഓര്‍മ്മകള്‍ വിദ്യാര്‍ത്ഥികളുമായി പങ്കെടുവെയ്‌ക്കുകയായിരുന്നു.

ഇ കെ വിജയന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത്‌ അംഗം അഹമ്മദ്‌ പുന്നക്കല്‍, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി വി കുഞ്ഞികൃഷ്‌ണന്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി പി കുഞ്ഞികൃഷ്‌ണന്‍, പി പി ചാത്തു, സൂപ്പി നരിക്കാട്ടേരി എന്നിവരും കൂടെയുണ്ടായിരുന്നു.

ഈ മാസം 23 24 25 തീയതികളിലായിട്ടാണ്‌ പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കുന്നത്‌. പരിപാടിയോടൊപ്പം വിരമിച്ച അധ്യാപകരെ ആദരിക്കലും വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു.
സമാപന സമ്മേളനം സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. കെ.പി.എ.സി.ലളിത, എംഎല്‍എമാരായ മുകേഷ്‌ , ഗണേഷ്‌ എന്നിവര്‍ പങ്കെടുക്കും. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്‌മരണത്തില്‍ എം .മുകുന്ദന്‍, യു.എ.ഖാദര്‍ എന്‍.പ്രഭാകരന്‍,യു.കെ.കുമാരന്‍, അശോകന്‍ ചരുവില്‍, പ്രഭാകരന്‍ പഴശ്ശി തുടങ്ങിയവര്‍ പങ്കെടുക്കും.
എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ കവി സച്ചിദാനന്ദനെ ആദരിക്കും. വൈശാഖന്‍, കടത്തനാട്ട്‌ നാരായണന്‍, കെ.പി.മോഹനന്‍ എന്നിവര്‍ പങ്കെടുക്കും. ഭാരത്‌ ഭവന്‍ ഒരുക്കുന്ന വ്യത്യസ്‌തമായ ഉപകരണ സംഗീതമേള, സംഗീത നാടക അക്കാദമി അവതരിപ്പിക്കുന്ന മേതില്‍ ദേവികയുടെ നൃത്തം, ഫോക്‌ ലോര്‍ അക്കാദമിയുടെ മുടിയേറ്റ്‌ തുടങ്ങിയ കലാപരിപാടികള്‍ ഉായിരിക്കും. പുരാവസ്‌തു, പുരാരേഖ, മ്യൂസിയം പ്രദര്‍ശനവും ബുക്‌മാര്‍ക്കിന്റെ പുസ്‌തക പ്രദര്‍ശനവും ഉണ്ടായിരിക്കും. പ്രദര്‍ശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യും.

vatakaranews.in

കിണറ്റിലിറങ്ങി പന്തെടുത്ത്‌ നേതാവായ കഥവിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച്‌ മന്ത്രി ബാലേട്ടന്‍

Posted by Vatakaranewslive on Monday, December 11, 2017

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read