പാലുത്‌പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്‌തരാക്കും : മന്ത്രി കെ രാജു

By news desk | Monday November 27th, 2017

SHARE NEWS

നാദാപുരം: പാലുത്‌പാദനത്തില്‍ ഒരുവര്‍ഷം കൊണ്ട്‌ സംസ്ഥാനത്തെ സ്വയംപര്യാപ്‌തരാക്കുമെന്നും അതിനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. എടച്ചേരിയില്‍ മൃഗാസ്‌പത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ എല്ലാമേഖലയിലും നഷ്ടങ്ങള്‍ സഹിക്കുകയാണ്‌. എന്നാല്‍, പശുവളര്‍ത്തല്‍ മാത്രമാണ്‌ ഇപ്പോള്‍ ലാഭകരമായിട്ടുള്ളത്‌.

കര്‍ഷകര്‍ക്ക്‌ ഇതിനുവേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്‌തുനല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇ കെ. വിജയന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ അരവിന്ദാക്ഷന്‍, ജില്ലാപഞ്ചായത്ത്‌ അംഗം പി.കെ. ശൈലജ , ടി.കെ ലിസ ,പി.കെ ബാലന്‍ മാസ്റ്റര്‍, ,വി.കുഞ്ഞിക്കണ്ണന്‍ ,ഇവി കല്യാണി ,യു .പി മൂസ്സ ,പൊയ്യനേരി കുഞ്ഞിരാമന്‍ മാസ്റ്റര്‍ ,ഒ. കെ മൊയ്‌തു ,വത്സരാജ്‌ മണലാട്ട്‌ ,സി.കെ ബാലന്‍ ,ഇ ടി ബാബു , ഇ.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read