സഹകരണ ബാങ്കുകള്‍ മാതൃകാപരം : മന്ത്രി കെ ടി ജലീല്‍

By news desk | Tuesday October 10th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

കുറ്റ്യാടി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. കായക്കൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നരിക്കൂട്ടുംചാല്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ വിദ്യാഭ്യാസ സേവന മേഖലയില്‍ ഗുണപരമായ മാറ്റത്തിന്  സഹകരണ മേഖല നേതൃപരമായ പങ്കു വഹിക്കുന്നതിനൊപ്പം ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇ കെ.വിജയന്‍ എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു.സഹകരണ വകുപ്പ് ജോ: റജിസ്റ്റാര്‍ പി.കെ.പുരുഷോത്തമന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് അദ്ധ്യക്ഷ പി.കെ.സജിത ലോക്കര്‍ ഉദ്ഘാടനം ചെയ്തു.

കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.അശ്വതി, സി.എന്‍.ബാലകൃഷ്ണന്‍, എ.കെ.അഗസ്റ്റിന്‍, പി.പി.നാണു, കെ.പി.പവിത്രന്‍, കെ.കൃഷ്ണന്‍, വി.പി.കുഞ്ഞബ്ദുള്ള, ഒ.പി.മനോജ്, ടി.കെ.മോഹന്‍ദാസ്, എം.കെ.ശശി, എന്‍.ശരത്ചന്ദ്രന്‍ ,ഇ .മുഹമ്മദ് ബഷീര്‍, ഒ.വി.ലത്തീഫ് ,ജെ.ഡി. ബാബു പി.ബിജു, തുടങ്ങിയവര്‍ സംസാരിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read