സഹകരണ മേഖലയെ ശക്തിപ്പെടുത്തണം ; മന്ത്രി ടി പി രാമകൃഷ്‌ണന്‍

By news desk | Saturday November 25th, 2017

SHARE NEWS

നാദാപുരം: കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ നിര്‍ണ്ണായക പങ്കാണ്‌ ഉള്ളതെന്നും സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തണമെന്നും മന്ത്രി ടി പി രാമകൃഷ്‌ണന്‍. നാദാപുരം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ കല്ലാച്ചിയില്‍ പുതുതായി ആരംഭിച്ച വനിതാ ബാങ്കിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനങ്ങള്‍ പുതിയ മേഖലകള്‍ കണ്ടെത്തണമെന്നും സ്‌്‌്‌ത്രീ ശാക്തീകരണം ലക്ഷ്യമിട്ട്‌ ആരംഭിക്കുന്ന പുതിയ സംഭരങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

നീതി ജനസേവ കേന്ദ്രം ഇ കെ വിജയന്‍ എംഎല്‍എ ഉദ്‌്‌്‌ഘാടനം ചെയ്‌തു. നാദാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ സഫീറ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ പി കെ പുരുഷോത്തമന്‍ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എച്ച്‌ ബാലകൃഷ്‌ണന്‍ വായ്‌്‌്‌പ ഉദ്‌ഘാടനം ചെയ്‌തു. നാദാപുരം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ (ഹെഡ്‌) ബ്രാഞ്ച്‌ സെക്രട്ടറി എ മോഹന്‍ദാസ്‌ നന്ദി പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read