മിസ്ഡ് കോള്‍ പ്രണയ വിവാഹം;കൊയിലാണ്ടി സ്വദേശിനി ആത്മഹത്യ ചെയ്തു

By | Monday January 9th, 2017

SHARE NEWS

 കൊയിലാണ്ടി:മിസ്ഡ് കോളിലൂടെ പ്രണയിച്ച്‌ വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്  പിതാവു നല്‍കിയ പരാതിയെ തുടര്‍ന്ന്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി കഞ്ഞിക്കുഴി മക്കുവള്ളി കോട്ടകപ്പറന്പില്‍ അനീഷിന്‍റെ ഭാര്യ അമൃതയാണ് മരിച്ചത്.

2015 ഏപ്രില്‍ മാസത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുരേഷിന്‍റെ മകള്‍ അമൃത മിസ്ഡ് കോളിലൂടെ അനീഷിനെ പരിചയപ്പെട്ടത്. കുട്ടന്പുഴ പിണവൂര്‍കുടി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പൂജാരിയായിരുന്ന അനീഷിനൊപ്പം അമൃത ഇറങ്ങിപ്പോരുകയായിരുന്നു. മാസങ്ങള്‍ക്കു ശേഷം വീട്ടുകാര്‍ ബന്ധപ്പെട്ട് ക്ഷേത്രത്തിഷ വച്ച്‌ വിവാഹം നടത്തി. കഞ്ഞിക്കുഴിയിലെ അനീഷിന്‍റെ വീട്ടില്‍ വച്ച്‌ അനീഷും മാതാവും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന വിവരം അമൃത പലവതവണ അച്ഛനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ അനീഷ് കാപ്പിവടി ഉപയോഗിച്ച്‌ അടിച്ചതായി അമൃത വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് വിഷം ഉള്ളില്‍ ചെന്ന് അമൃതയെ അവശനിലയില്‍ വീട്ടിനുള്ളി കണ്ടെത്തി. അയല്‍വാസികള്‍ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിച്ചു. വിവരമറിഞ്ഞ അമൃതയുടെ പിതാവും ബന്ധുക്കളും ഇടുക്കിയിലെത്തി പൊലീസിനു പരാതി നല്‍കി. ഇവരുടെ പരാതിയിലാണ് അനീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അനീഷിന്‍റെ അമ്മ രാഗിണിക്കെതിരെയും കേസ്സെടുക്കുമെന്ന് കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു. അമൃതയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ കൊയിലാണ്ടിയില്‍ സംസ്ക്കരിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read