മകന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയ നാല്‍പ്പതുകാരി പൊലിസ് പിടിയില്‍

By news desk | Monday October 9th, 2017

SHARE NEWS

നാദാപുരം: മകന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയ നാല്‍പ്പതുകാരിയും യുവാവും അഞ്ച് വര്‍ഷത്തിന് ശേഷം പൊലിസ് പിടിയില്‍. 2012 ജൂലൈ 18 നായിരുന്നു വാണിമ്മേല്‍ സ്വദേശിനിയായ യുവതി അയല്‍വാസിയായ പതിനെട്ടുകാരന്റെ കൂടെ ഒളിച്ചോടിയത്്്. തുടര്‍ന്ന് അഞ്ചു വര്‍ഷമായി ഇവരെ കുറിച്ച് യാതൊരു വിവരമുണ്ടായിരുന്നില്ല.

ബന്ധുക്കളും പൊലീസും നടത്തിയ അന്വേഷണങ്ങളെല്ലാം വിഫലമാകുകയായിരുന്നു. ഒളിച്ചോടിയ കമിതാക്കള്‍ പത്തനംതിട്ട, കൊല്ലം ജില്ലകളിലായി താമസിച്ച് വരികയായിരുന്നു. ജില്ലയില്‍ നിന്ന് കാണതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു വിവരങ്ങള്‍ ലഭിക്കാത്തവരെ കുറിച്ച് പൊലീസ് പ്രത്യേക അന്വേഷണം നടത്തുന്നതിനിടെ പ്രസ്തുത കേസ്് പൊലീസ് വീണ്ടും അന്വേഷിക്കുകയായിരുന്നു.

ഇതിനിടെയില്‍ കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപള്ളിയില്‍ നിന്ന് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് ടവര്‍ ലോക്കേഷന്‍ അന്വേഷണം നടത്തിയാണ് യുവാവിനെയും നാല്‍പ്പതുകാരയെയും പൊലീസ് കണ്ടെത്തിയത്്. നാദാപുരം കോടിതിയില്‍ ഹാജരാക്കിയ യുവാവിനെയും യുവതിയെയും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read