വിവാഹത്തിന് മുമ്പ് മുങ്ങിയ റഫ്‌നാസിനെ ഇന്ന് നാട്ടിലെത്തിക്കും

By | Monday February 12th, 2018

SHARE NEWS

നാദാപുരം:  ദുരൂഹ സാഹചര്യത്തില്‍ കാണാതായ നാദാപുരം സ്വദേശി റഫ്‌നാസിനെ തിരുവനന്തപുരത്ത് ഒളിച്ച് കഴിയുന്നതിനിടെ നാദാപുരം എസ് ഐ പ്രജീഷിന്‍െ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വിവാഹത്തിന്റെ നൂന് നാള്‍ മുമ്പാണ് റഫ്‌നാസിനെ കാണാതായത്. വിദേശത്ത് നിന്നും എത്തുന്ന സുഹൃത്തിനെ കൂട്ടികൊണ്ട് വരാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ റഫ്്നാസിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തിരുവനന്തപുരം തമ്പാനൂരില്‍ ഒളിവില്‍ കഴിയുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഞാറാഴ്ച്ച ഉച്ചയോടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. സൈബര്‍സെല്‍വഴി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഇടക്കിടെ മൊബൈല്‍ സ്വിച്ച് ഓഫ് ആവുന്നത് കൊണ്ട് ശ്രമം പരാജയപ്പെടുകയായിരുന്നു. തമ്പാനൂരില്‍ ഒളിവില്‍ കഴിയുകയാണെന്ന് വിവരം ലഭിച്ചതോടെ ഇയാള്‍ താമസിക്കുന്ന ലോഡ്ജും പരിസരവും ഒരാഴ്ച്ചയായി പോലീസ് നിരീക്ഷണത്തിലായിരുന്നു. തമ്പാനൂര്‍ പോലീസിന്‍െ സഹായത്തോടെ കസ്റ്റഡിയിലെടുത്ത യുവാവിനെ
നാദാപുരത്ത് എത്തിച്ച് കോടതിയില്‍ ഹാജറാക്കിയ ശേഷം ബന്ധുക്കല്‍ക്ക് വിട്ട് നല്‍കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read