കാണാതായ യുവതിയെയും മക്കളെയും കൊയമ്പത്തൂരില്‍ കാമുകനൊപ്പം കണ്ടെത്തി

By | Thursday June 25th, 2015

SHARE NEWS

valayaവളയം: ഒരാഴ്ച മുന്നേ വളയം താമരശ്ശേരി പാലത്തിനടുത്ത് നിന്നും കാണാതായ യുവതിയെയും രണ്ട് കുട്ടികളെയും കോയമ്പത്തൂരില്‍ കണ്ടെത്തി. കുഞ്ഞിപറമ്പത്ത് ഹസീന (32) യെയാണ് അയല്‍വാസിയും കാമുകനുമായ പടിക്കല്‍ സാലിമിനോപ്പം വളയം പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ജൂണ്‍ 15നായിരുന്നു സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെയും 11-ഉം 7-ഉം വയസ്സുള്ള രണ്ട് കുട്ടികളെയും കാണാതായത്. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂര്‍ കരിമ്പിന്‍കട എന്ന സ്ഥലത്ത് ഒളിച്ച് താമസിക്കുകയായിരുന്ന ഇവരെ പോലീസ് പിടികൂടിയത്.

യുവതിയെയും കുട്ടികളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്. അസി. എസ്.ഐ. കെ. സുധാകരന്റെ നേതൃത്വത്തില്‍ യുവതിയെയും കാമുകനെയും സ്റ്റേഷനിലെത്തിച്ചു. നാദാപുരം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം വിട്ടു. കുട്ടികളെ യുവതിയുടെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read