മൊകേരിയില്‍ നാടിനെനടുക്കി മധ്യവയസ്‌കന്റെ കൊലപാതകം; ഭാര്യയും അമ്മയും പോലീസ് കസ്റ്റഡിയില്‍

By | Wednesday August 2nd, 2017

SHARE NEWS

നാദാപുരം: ഹൃദയസ്തംഭനം മൂലം മരിച്ചെന്ന് പ്രചരിപ്പിക്കപ്പെട്ട മധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത. ഭാര്യ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.

മൂന്ന് ആഴ്ച മുമ്പാണ് മൊകേരിയിലെ മീത്തലെ വട്ടക്കണ്ടി ശ്രീധരന്‍ (50) പുലര്‍ച്ചെയോടെ മരണപ്പെട്ട നിലയില്‍ കണ്ടത്.

മരണം ഹൃദയാഘാതം മൂലമാണ ന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ മൃതദേഹം കുളിപ്പിക്കുമ്പോള്‍ മൃതശരീരത്തില്‍ കഴുത്തിലും കാലിലും കണ്ട പാടുകള്‍ ചില നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു,

ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഒരു അന്യസംസ്ഥാന തൊഴിലാളി ശ്രീധരന്റെ മരണശേഷം നാട്ടില്‍ നിന്നും അപ്രത്യക്ഷമായത് ദുരൂഹത വര്‍ധിപ്പിച്ചു .

അഞ്ച് വയസ്സായ ഒരു കുട്ടി മാത്രമാണ് ഇവര്‍ക്ക് ഉള്ളത്.

ഈയിടെ ഭാര്യ വീണ്ടും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ കശപിശയും അതേ തുടര്‍ന്ന് പിണക്കത്തിലുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.ശ്രീധരന്റ മരണശേഷം ഗര്‍ഭം അലസിപ്പിച്ചതായി അറിയുന്നു.

ഇതു സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയും ഭാര്യയേയും അമ്മയേയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ശ്രീധരന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

നാട്ടില്‍ നിന്നും മുങ്ങിയ അന്യ സംസ്ഥാന തൊഴിലാളിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read