നാടിന്‍റെ വികസനത്തിനു രാഷ്ട്രീയം ആവശ്യമില്ലെന്ന് മുല്ലപ്പള്ളി

By | Monday February 13th, 2017

SHARE NEWS

വടകര :നാടിന്‍റെ വികസനത്തിനു രാഷ്ട്രീയം ആവശ്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി.നമുടെ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വികസനത്തിന്റെ ഗുണമേന്മകള്‍ അനുഭവിക്കാന്‍ സാധിക്കുന്നിടത്താണ് വികസനം ശരിയായ അര്‍ഥത്തില്‍ പൂര്‍ണ്ണത കൈവരികയുല്ല്ലുവെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയത്തിന് ചുറ്റും  അതീതമായുള്ള  കൂട്ടായ്മകള്‍ വളരുമ്പോഴാണ് സമഗ്രമായ വികസനം സാധ്യമാവുകയെന്ന് മുല്ലപ്പള്ളി അഭിപ്രായപെട്ടു. കുറ്റിയാടി ആയഞ്ചേരിയില്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പ് ഓഫീസ് എലാവിധ സേവനങ്ങള്‍ക്കുമുള്ള കേന്ദ്രമായിരിക്കുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പാറക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു. എല്ലാ ജനങ്ങള്‍ക്കുമുള്ള  വികസനമെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ക്യാമ്പ് ഓഫീസിന്റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എം.നഷീദ, എ.മോഹനന്‍, കെ.കെ.മോഹനന്‍, വി.കെ.അബ്ദുല്ല, സി.എന്‍.ബാലകൃഷ്ണന്‍, എം.കെ.ഭാസ്‌കരന്‍,തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി,ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ഷിജിത്ത്, പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രസീദ, വി.കുഞ്ഞിരാമന്‍എന്നിവര്‍സംസാരിച്ചു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read