പേരോട് -ചെറ്റകണ്ടി റോഡിന്റെ ശോചനീയാവസ്ഥ : യൂത്ത് ലീഗ് ഇന്ന് റോഡ് ഉപരോധിക്കും 

By news desk | Monday October 16th, 2017

SHARE NEWS

നാദാപുരം: പേരോട് -ചെറ്റകണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് റോഡ് ഉപരോധിക്കും. ഇന്ന് രാവിലെ 8.30 ന് ഉപരോധം സമരം ആരംഭിക്കുമെന്ന് യൂത്ത് ലീഗ് നേതാക്കളായ നൗഷാദ് രയരോത്ത്്, ഹാരിസ് കൊത്തുക്കുടി, കെ വി അര്‍ഷാദ് എന്നിവര്‍ അറിയിച്ചു.

നിര്‍ദ്ദിഷ്ട കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡായി വികസിപ്പിക്കുന്ന പേരോട് -ചെറ്റകണ്ടി റോഡിന്റെ നവീകരീണത്തിനായി 7.50 കോടി രൂപ അനുവദിച്ചിട്ടുണ്ട് അതില്‍ 3.5 കിലോമീറ്റര്‍ റോഡ് നവീകരിച്ച് കഴിഞ്ഞു. ഇനിയും 4 കീലോമീറ്റര്‍ കൂടി ടാറിംഗ് നടത്താനുണ്ട്. റോഡിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് പാനൂര്‍- നാദാപുരം റൂട്ടിലോടുന്ന മിക്ക ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിവെച്ചു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read