നാദാപുരം ആരെ തുണക്കും? ചരിത്ര വഴികളിലൂടെ…

By | Thursday May 12th, 2016

SHARE NEWS

nadapuram candidatesനാദാപുരം: പുതുതായി ചേര്‍ത്ത 5000ത്തിലധികം വോട്ടുകളിലുള്ള ആത്മവിശ്വാസവും ലോകസഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി ഉണ്ടാക്കിയ നേട്ടവും ചൂണ്ടിക്കാട്ടി നാദാപുരം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ ഇടതുകോട്ടക്ക് ഒരു ഇളക്കവും തട്ടിയിട്ടില്ലെന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷം പറയുന്നത്. കേന്ദ്രത്തിലെ ഭരണവും യുവാക്കളിലെ ആവേശവും തങ്ങളുടെ വോട്ട് ഇരട്ടിയാക്കുമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്.

മണ്ഡലത്തിലെ വോട്ട് കണക്കും ചരിത്രവും

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലുൾപ്പെട്ട ചെക്യാട്, നാദാപുരം, കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ നാദാപുരം നിയമസഭാ മണ്ഡലം. ഈ മണ്ഡലം വടകര ലോകസഭാ മണ്ഡലത്തിൽ പെടുന്നു. കാലങ്ങളായി സി.പി.ഐ ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണിത്. ഇടതുപക്ഷത്തിനു ശക്തമായ മേൽക്കൈ ഈ മണ്ഡലത്തിലുണ്ട്. കാന്തലോട്ട് കുഞ്ഞമ്പു, കെ. ടി. കണാരൻ, സത്യൻ മോകേരി ബിനോയ്‌ വിശ്വം തുടങ്ങിയ സി.പി.ഐയുടെ പ്രബല നേതാക്കൾ വിജയിച്ചു വന്നിരുന്ന ഈ മണ്ഡലത്തിലെ നിലവിലെ എം.എൽ.എ സി.പി.ഐയുടെ ഇ. കെ. വിജയൻ ആണ്. ഇത്തവണയും അദ്ദേഹം തന്നെയാണു മത്സരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ പ്രവീണ്‍ കുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പ്രദേശത്തുകാരനും ബിജെപി ജില്ലാ നേതാവുമായ എംപി രാജനാണ് ബിജെപി സ്ഥാനാര്‍ഥി.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ

ആകെ വോട്ട്: 179213

പോൾ ചെയ്യപ്പെട്ട വോട്ട്: 146430

പോളിംഗ് ശതമാനം: 81.71

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ നിന്നും 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ എത്തിയപ്പോഴേക്കും ഇടതുപക്ഷത്തിനു ഉണ്ടായിരുന്ന 7546 വോട്ടിൻറെ ഭൂരിപക്ഷം മറിയുകയും, കോൺഗ്രസ്സ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് 1747 വോട്ടിൻറെ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇടതുപക്ഷ കോട്ട ആടിയുലയുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും. ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മൂവായിരം വോട്ടിൻറെ വർദ്ധന മാത്രമേ വന്നിട്ടുള്ളൂ. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ: ബി.ജെ.പിക്ക് ഒരു വാർഡ്‌ പോലും ഈ മണ്ഡലത്തിൽ ഇല്ല. അതുകൊണ്ട് തന്നെ 2014ൽ നിന്നും കാര്യമായ വോട്ടു വർദ്ധന ഉണ്ടാവാൻ സാധ്യതയില്ല.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read