ഇരിങ്ങണ്ണൂരില്‍ യുവാവ് കി​ണ​റി​ല്‍ വീണു മരിച്ച സംഭവം ; ദുരൂഹതയില്ലെന്ന് പോലീസ്

By | Tuesday April 3rd, 2018

SHARE NEWS

നാ​ദാ​പു​രം:  ഇരിങ്ങണ്ണൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയിലെന്ന് പോലീസ്. ഇ​രി​ങ്ങ​ണ്ണൂ​രി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ പാ​റോ​ളി​ക്ക​ണ്ടി​യി​ല്‍ താ​മ​സി​ക്കും മം​ഗ​ല​ശേ​രി കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ഷാ​ജി (44) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​ട്ടി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് പോ​യ ഷാ​ജി രാ​ത്രി​യാ​യി​ട്ടും തി​രി​ച്ച് വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രും, നാ​ട്ടു​കാ​രും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല .

മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള ഷാ​ജി​യെ കാ​ണാ​താ​യ​തി​ല്‍ നാ​ദാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി. ഇ​രി​ങ്ങ​ണ്ണൂ​ര്‍ ടൗ​ണി​ല്‍ രാ​ത്രി​യും പ​ക​ലും അ​ല​ഞ്ഞ് ന​ട​ക്കു​ന്ന ഷാ​ജി​യെ ക​ണ്ടെ​ത്താ​ന്‍കഴിഞ്ഞ ദിവസം ടൗ​ണി​ലെ പ​ള​ളി​യി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് രാ​വി​ലെ എ​ട്ട​ര​യോ​ടെ ടൗ​ണി​ന് പി​ന്‍ ഭാ​ഗ​ത്തെ വ​ണ്ണാ​ന്‍റ​വി​ട ക​ദീ​ശ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ലെ കി​ണ​റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ര്‍ നാ​ദാ​പു​രം പോ​ലീ​സി​ല്‍ വി​വ​ര മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും, ചേ​ല​ക്കാ​ട് നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. നാ​ദാ​പു​രം എ​സ്ഐ എ​ന്‍ .പ്ര​ജീ​ഷ് മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ട് പോ​യി.

ഇ​രി​ങ്ങ​ണ്ണൂ​ര്‍ ടൗ​ണി​ലെ അ​ഞ്ച് ഹോ​ട്ട​ലു​ക​ളി​ല്‍ ഈ ​കി​ണ​റി​ല്‍ നി​ന്ന് വെ​ള്ളം എ​ടു​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​മ്മ: മാ​തു. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നീ​ഷ്, ജി​തേ​ഷ്, ഗീ​ത, അ​നി​ത

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read