ചേലക്കാട് ഫയര്‍ ഫോഴ്‌സ് ഓഫീസിന് പിന്‍വശം മണ്ണിടിഞ്ഞ് വീണു

By | Thursday June 14th, 2018

SHARE NEWS

നാ​ദാ​പു​രം: പ​ഞ്ചാ​യ​ത്തി​ലെ ചേ​ല​ക്കാ​ട് ത​യ്യു​ള്ള​തി​ൽകു​ന്ന് പു​ത്ത​ൻ​പീ​ടി​ക​യി​ൽ ഭാ​ഗ​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി​ൽ മ​ണ്ണി​ടി​ച്ച​ിൽ.
ചേ​ല​ക്കാ​ട് നി​ന്നും പാ​റ​യി​ൽ ന​രി​ക്കാ​ട്ടേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളു​മാ​ണ് ക​ന​ത്ത മ​ഴ​യെ തു​ർ​ന്ന് ഇ​ടി​ഞ്ഞു വീ​ണു കൊ​ണ്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ൽ നി​ന്നും പ​തി​ന​ഞ്ച് മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നു​മാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണു കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​നു പേ​രാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്.​ ഇ​തി​നോ​ട​ടു​ത്തു​ള്ള മ​ര​ങ്ങ​ളും വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്.

മഴയില്‍ പോലേരി താഴക്കുനി വിനോദന്റെ വീട് നിലം പതിച്ചു. വീടുകളില്‍ വെള്ളം കയറി ഇവിടങ്ങളിലെ ആളുകളെ ഫയര്‍ഫോഴ്‌സ് ഒഴിപ്പിക്കുകയാണ്.കുമ്മങ്കോട് പാലം തകര്‍ന്നു.കക്കയം ഡാം ഉടന്‍ തുറക്കുമെന്നും അതിനാല്‍ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജലസേചന എക്‌സിക്യൂടീവ് അറീയിച്ചു.

പേ​രാ​മ്പ്ര ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ടു​ക്ക​യി​ൽ ത​ച്ചം​പാ​റ അ​നീ​ഷി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് മ​ഴ​യി​ൽ ത​ക​ർ​ന്നു. ബു​ധ​നാ​ഴ്ച കോ​ൺ​ക്രീ​റ്റ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം. സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച വീ​ട് നിർമാണം ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ന​രാ​രം​ഭി​ച്ച​പ്പോ​ളാ​ണ് ത​ക​ർ​ന്ന​ത്.

കു​റ്റ്യാ​ടി കാ​ല​വ​ർ​ഷ​ത്തി​നൊ​പ്പം ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ൽ കു​റ്റ്യാ​ടി ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ച ടി​ൻ ഷീ​റ്റു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. സ്ക്രൂ ​വേ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് താ​ഴേ​ക്ക് പ​തി​ക്കാ​ൻ നി​ൽ​ക്കു​ക​യാ​ണ് പല കെട്ടിടങ്ങളിലെയും ഷീ​റ്റു​ക​ൾ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read