ഇനി ഇടുങ്ങിയ റോഡുകളിലൂടെ തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തും; വാട്ടര്‍ മിസ്റ്റ് നാദാപുരത്തിന് സ്വന്തം

By | Saturday September 2nd, 2017

SHARE NEWS

നാദാപുരം: ഏറെ കാലത്തെ പരിശ്രമത്തിനൊടുവില്‍ നാദാപുരം ഫയര്‍ സ്റ്റേഷന് സ്വന്തമായി വാട്ടര്‍ മിസ്റ്റ് അനുവദിച്ചു.

ഏത് ഇടുങ്ങിയ റോഡുകളിലൂടെ തീയണക്കാന്‍ കെല്‍പ്പുള്ള വാട്ടര്‍ മിസ്റ്റാണ് ഇനി നാദാപുരത്തിന് സ്വന്തം.

തീപിടുത്ത ഉണ്ടായാല്‍ നാദാപുരം ഫയര്‍ സ്റ്റേഷനിലെ വലിയ വാഹനങ്ങള്‍ എത്തിപ്പെടാന്‍ കഴിയാതെ വരുന്നത് സ്ഥിരം കാഴ്ചയാണ്.

ഇടുങ്ങിയ റോഡില്‍ പ്രവേശിക്കാന്‍ കഴിയുന്ന വാഹനം അനുവദിക്കണമെന്ന നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും ഏറെ കാലത്തെ പരിശ്രമത്തിന് ശേഷമാണ് നാദാുപുരത്തേക്ക് ചെറിയ വാഹനമായ വാട്ടര്‍ മിസ്റ്റ് അനുവദിച്ചത്.

സെനോണ്‍ വാഹനത്തില്‍ അത്യാധുനിക ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹൈഡ്രോളിക് ഇലകട്രിക്ക് കട്ടര്‍, സ്‌പോട്ട് ലൈറ്റ്, ഒരു ലക്ഷത്തോളം രൂപ വിലവരുന്ന വാട്ടര്‍ ഗണ്‍ എന്നിവയും 400 ലിറ്റര്‍ വെള്ളം വഹിക്കാനുള്ള ശേഷിയും ഈ ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തിലുണ്ട്.

തീയണക്കാന്‍ വെള്ളത്തോടൊപ്പം ഫോം മിക്‌സ് ചെയ്താണ് ഉപയോഗിക്കുക. വാട്ടര്‍ മിസ്റ്റ് എത്തുന്നതോടെ ഗ്രാമവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും. തീ പടര്‍ന്നാല്‍ വാട്ടര്‍ മിസ്റ്റ് പറന്നെത്തും. ഇത് വന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഏറെ പ്രയോജനപ്പെടും.

 

 

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read