പുനെ സിറ്റി സീനിയര്‍ ടീമില്‍ നാദാപുരത്തിന്റെ മിന്നും താരം ഗനി അഹമ്മദ്

By NEWS DESK | Thursday December 14th, 2017

SHARE NEWS

നാദാപുരം: നാദാപുരത്തിന്റെ മിന്നും താരം ഗനി അഹമ്മദ് നിഗം പൂനെ സിറ്റി സീനിയര്‍ ടീമിലേക്ക്. 2016 മുതല്‍ പൂനൈ ജുനീയര്‍ ടീമിന് കളിച്ച് വരികയാണ്. മികച്ച പ്രകടനമാണ് ഗിനിക്ക് സീനിയര്‍ ടീമിലേക്ക് ഇടം നേടി കൊടുത്തത്. സീസണ്‍ തുടക്കത്തില്‍ തന്നെ പൂനൈ സിറ്റിയുടെ റിസര്‍വ്വ് ടീമിനായി മികച്ച പ്രകടനമാണ് ഗനി നടത്തിയത്. ഐഎസ്എല്ലില്‍ ഗനിയുടെ അരങ്ങേറ്റം വിദൂരമല്ലെന്നാണ് ഫുട്‌ബോള്‍ പരിശീലന രംഗത്തെ പ്രമുഖര്‍ പറയുന്നത്്. ഗനിയെ കൂടാതെ യുവതാരം സാഹില്‍ പാന്‍വാറും പൂനെ സിറ്റിയുടെ സീനിയര്‍ ടീമിലേക്ക് ഇടം നേടിയിട്ടുണ്ട്്്.
നാദാപുരം പുളിക്കൂല്‍ സ്വദേശിയായ ഗനി അഹമ്മദ് പുറമേരി കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന് പൂന എഫ്‌സിയുടെ അണ്ടര്‍ 19 ഐ ലീഗ ടീമില്‍ ഇടം നേടിയാണ് ഗനി തന്റെ ജൈത്രയാത്രക്ക് തുടക്കമിട്ടത്. കോഴിക്കോട് ഫറൂഖ് കോളജില്‍ നടന്ന സെലക്ഷന്‍ ക്യാമ്പില്‍ കേരളത്തില്‍ നിന്ന് ആറ് പേര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതില്‍ ഗനി അഹമ്മദ് നിഗം മാത്രമാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ പൂനെ ടീമിലിടം നേടിയത്. എട്ടാം വയസ്സില്‍ നിന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂളില്‍ നിന്ന് ഒളിമ്പ്യന്‍ റഹ്മാന്‍ മെമ്മോറിയല്‍ അക്കാദമിയില്‍ പരിശീലനം തുടങ്ങിയത്. 2012ല്‍ അണ്ടര്‍ 14ല്‍ കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. ഡല്‍ഹിയില്‍ നടന്ന സുബ്രതോ മുഖര്‍ജി ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ സ്‌കൂള്‍ ടീമിനെതിരെ ഏഴ് ഗോളുകള്‍ നേടി ഇന്ത്യയുടെ ടോപ്പ് സ്‌കോറായിരുന്നു. ടീം കളിയില്‍ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. 2015ല്‍ മലപ്പുറം എംഎസ് സ്‌കൂളിന് ചാമ്പ്യന്‍ഷിപ്പ് നേടി കൊടുത്ത ആള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനുമായിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read