നാദാപുരം താലൂക്ക് ആശുപത്രിയില്‍ മുറിവ് തുന്നാന്‍ നൂലില്ലെന്ന്; ആരോപിക്കുന്നവര്‍ ആശുപത്രി വികസനം കാണണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.

By | Monday March 12th, 2018

SHARE NEWS

 

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ വൃദ്ധയുടെ തലയിലെ മുറിവ് തുന്നിക്കെട്ടാന്‍ നൂല്‍ ലഭിക്കാത്തതിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിവാദം. ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാറിന്‍െയും തൂണേരി ബ്ലോക്ക് പഞ്ചായത്തിന്‍െയും നേതൃത്വത്തില്‍ വലിയ വികസന മുന്നേറ്റം നടക്കുന്നതിനിടയില്‍ ശസ്ത്രക്രിയ നൂലിന്‍െ സ്റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്നുണ്ടായ സംഭവം വലിയ വിവാദമാവുന്നത് ദുരുദോഷ പരമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണന്‍ പറഞ്ഞു.
ഗവ. താലൂക്ക് ആശുപത്രിയില്‍ മുറിവ് തുന്നാന്‍ നൂലില്ലാത്തത് രോഗികളെ വെട്ടിലാക്കി.് ചാലപ്പുറം സ്വദേശിനിയായ വൃദ്ധ വീഴ്ചയില്‍ തലയ്്ക്ക് പരിക്കേറ്റ് ഗവ ആശുപത്രിയിലെത്തിയത്.ഡോക്ടര്‍ പരിശോധിച്ച് മുറിവില്‍ തുന്നിടാന്‍ പറഞ്ഞപ്പോഴാണ് നഴ്‌സുമാര്‍ നൂലിനായി നെട്ടോട്ടമോടുന്നത്. ഒടുവില്‍ സമീപത്തെ സ്വകാര്യ മെഡിക്കല്‍ ഷോപ്പ് തുറപ്പിച്ചാണ് നൂല്‍ സംഘടിപ്പിച്ചത്. രോഗിയെ പിന്നീട് വടകരയിലേക്ക് റഫര്‍ ചെയ്തു. ഞായറാഴ്ച്ച ആയതിനാല്‍ മിക്ക മെഡിക്കല്‍ ഷോപ്പുകളും ഇന്നലെ അവധിയിലായിരുന്നു. ഇതിന് ശേഷവും രണ്ട് കേസുകള്‍ വന്നെങ്കിലും സ്വകാര്യ ഷോപ്പില്‍ നിന്ന് നൂല്‍ വാങ്ങു കയായിരുന്നു. ഇത് സംബന്ധിച്ച് രോഗിയുടെ ബന്ധുകൂടുയായ സി പി എം പ്രവര്‍ത്തകന്‍ ഫെസ് ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇന്ന് (11/3/18) നടന്ന സംഭവമാണ് ഇത് .വ്യദ്ധയായ ഒരു സ്ത്രീയെ വീണ് തല പൊട്ടി ചോര വാര്‍ന്ന് നിലയിലാണ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത് എത്രയും പെട്ടന്ന് തുന്നിയില്ലെങ്കില്‍ അപകടമാണ് എന്ന് അറിഞ്ഞിട്ടും ആശുപത്രി അധിക്യതര്‍ പറഞ്ഞത് ഇവിടെ സ്റ്റിച്ച് നൂല് ഇല്ലാ എന്ന്.. അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ എന്ത് ചികിത്സാ സൗകര്യമാണ് ലഭിക്കുക …
പാവപെട്ടവന്റെ ആശ്രയമായ ഈ ആശുപത്രിയെ ഇനിയെങ്കിലും രക്ഷപ്പെടുത്തണം..
ഒരു താലൂക്ക് ഹോസ്പിറ്റലിന്റെ അവസ്ഥയാണ് ഇത്.

ഈപോസ്റ്റിന് ആശുപത്രി വികസന സമിതി ചെയര്‍മാനും സ്ി പി എം നേതാവുമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണന്‍ നല്‍കിയ മറുപടി.

ഞാന്‍ രാവിലെ അവിടെ എത്തുകയും ഇല്ലാത്ത അത്യാവശ്യകാര്യങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ട ക യും കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ സ്റ്റോക്ക് എത്തിയ നൂല്‍ തലക്കു തുന്നാന്‍ കഴിയാത്തതായതാണ് പ്രശ്‌നം ഇതിനു പരിഹാരം ചെയ്യുക മാത്രമാണ് ജനപ്രതിനിധികള്‍ക്കു ചെയ്യാന്‍ കഴിയുക. എന്റെ ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ ബന്ധപ്പെട്ടു. അതെന്റെ കടമയാണ് എന്നു് വിശ്വസിക്കുന്നു. ഒങഇ എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്. പെട്ടെന്ന് സ്റ്റോക്ക് തീര്‍ന്നു പോയാല്‍ ഇടപെടുക മാത്രമെ കഴിയൂ. ബ്ലോക്ക് പഞ്ചായത്ത് മുന്തിയ പരിഗണന ആശുപത്രിക്കാണ് നല്‍കുന്നത്. മറ്റു കാര്യങ്ങള്‍ നേരില്‍ കണ്ടു ബോധ്യപെടുക .സര്‍ജന്‍ ചാര്‍ജെടുത്തു തിയേറ്റര്‍ നവീകരിക്കാന്‍ ഫണ്ടുവെക്കുകയും ചെയ്തു. പരിമിതികള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യുന്ന വികസന സമിതിയെ അവഹേളിക്കുന്നതില്‍ എന്തു കാര്യമാണ്? തുടര്‍ന്ന് ഏറെ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

Posted by Shidhin Raj on Saturday, March 10, 2018

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read