ഇപ്പം ശരിയാക്കിത്തരാം…ആംബുലന്‍സ് കട്ടപ്പുറത്ത് 

By news desk | Friday October 13th, 2017

SHARE NEWS

നാദാപുരം: ഇപ്പം ശരിയാക്കിത്തരാം…എന്ന മട്ടിലാണ് നാദാപുരം ഗവ ആശുപത്രിയിലെ ആംബുലന്‍സിന്റെ അവസ്ഥ . ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇന്ന് രാവിലെ ഗവ ആശുപത്രി പരിസരത്ത് രണ്ട് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോള്‍ ആംബുലന്‍സിന്റെ അഭാവം ശരിക്കും തിരിച്ചറിഞ്ഞു. രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം വൈകി.

സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിച്ചാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. മലയോര മേഖലയിലെ ആദിവാസികള്‍ ഉള്‍പ്പെടെ ഗവ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കെല്ലാം ശരണം സ്വകാര്യ ആംബുലന്‍സ് തന്നെ.  2011 ലാണ് ബിനോയ് വിശ്വം എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച്് ഇവിടെ ആംബുലന്‍സ് വാങ്ങിയത്.

കഴിഞ്ഞ ഏപ്രില്‍ കട്ടപുറത്തായ ആംബുലന്‍സ് കാസര്‍ഗോഡെ വര്‍ക്ക് ഷോപ്പില്‍ വിശ്രമത്തിലായിരുന്നു ഏറെ നാള്‍.  നാദാപുത്ത് നിന്ന് രോഗിയേയും കൊണ്ട് ആംബുലന്‍സ് കാസര്‍കോഡ് എത്തിയപ്പോഴേക്കും ആംബുലന്‍സിനും രോഗം. തുടരന്ന് തൊട്ടടുത്ത  വര്‍ക്ക്‌ഷോപ്പില്‍ പ്രവേശിപ്പിക്കുകായിരുന്നു. 1,40,000 രൂപയിലേറെ തുക ചെലവഴിച്ച്  ചികിത്സ നടത്തി നാദാപുരത്തേക്ക് എത്തിച്ചെങ്കിലും പെയിന്റ് ജോലികള്‍ക്കായി കൈനാട്ടിയിലെ വര്‍ക്ക്‌ഷോപ്പിലാണ് ഇപ്പോള്‍.

ഒരു മാസം കഴിഞ്ഞിട്ടും പെയിന്റ് ജോലി ഇതു വരെ പൂര്‍ത്തിയാട്ടില്ല. ആവശ്യമായ തുക നല്‍കാത്തതാണ് പ്രശ്‌നം. 50,000 രൂപയോളം ചെലവഴിക്കണം ഇവിടെ നിന്ന് ഇറങ്ങാന്‍. ഈ പണം ആര് നല്‍കും ? ഈ ചോദ്യത്തിന് ഉത്തരമില്ല. ഉത്തരവാദപ്പെട്ടവര്‍ മിട്ടുന്നില്ല.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read