നാദാപുരത്ത് ഇനി ഹൈടെക് ക്ലാസ് മുറികള്‍

By | Tuesday January 30th, 2018

SHARE NEWS

നാദാപുരം: നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചതായി ഇ.കെ. വിജയന്‍ എംഎല്‍എ അറിയിച്ചു. പശ്ചാത്തല സൗകര്യം ഒരുക്കിയ 346 ക്ലാസ് മുറികളില്‍ ആദ്യ ഘട്ടത്തില്‍ 224 ക്ലാസുകളാണ് ഹൈടെക് ആക്കുന്നത്.

ഇതിനായി ലാപ് ടോപ്പുകളും പ്രൊജക്റ്ററുകളുമാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുക. നെറ്റ് സംവിധാനവും സജ്ജമാക്കും. ഇതോടെ പാഠ ഭാഗങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അധ്യാപകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും കൈകാര്യം ചെയ്യാനാകും. 122 ക്ലാസ് മുറികള്‍ രണ്ടാം ഘട്ടത്തില്‍ ഹൈടെക് ആക്കും. മണ്ഡലത്തിലെ 15 ഹൈസ്‌കൂളുകള്‍ക്കും 12 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും.

പിടിഎയും നാട്ടുകാരും സന്നദ്ധ സംഘടനകളും സഹകരിച്ച് പശ്ചാത്തല സൗകര്യം സജ്ജമാക്കിയ സ്‌കൂളുകള്‍ക്കാണ് ‘കൈറ്റ്’ പദ്ധതിയില്‍ ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read