നാദാപുരം കൈനാട്ടി റോഡ് വികസനം എടച്ചേരിയില്‍ യോഗം ചേര്‍ന്നു

By | Tuesday April 24th, 2018

SHARE NEWS

നാദാപുരം:   കൈനാട്ടി -നാദാപുരം റോഡ് സംസ്ഥാന പാതയാക്കി ഉയര്‍ത്തുന്നതി​െന്‍റ ഭാഗമായി വികസന യോഗം ചേര്‍ന്നു. രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, കെട്ടിട ഉടമകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നാദാപുരം എം.എല്‍.എ ഇ.കെ. വിജയ​െന്‍റ അധ്യക്ഷതയില്‍ എടച്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗം റോഡ് പരിഷ്കരണം ആരംഭിക്കാനും വീതി 15 മീറ്റര്‍ ആക്കുന്നതിനും ധാരണയായി. യോഗത്തില്‍ റോഡ് കമ്മിറ്റി കണ്‍വീനര്‍ ആയ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞു. ടി.കെ. രാജന്‍, പി.കെ. ബാലന്‍, എം.കെ. പ്രേമദാസ്, യു.പി. മൂസ, വള്ളില്‍ രാജീവന്‍, സി.സുരേന്ദ്രന്‍, കളത്തില്‍ ഇബ്രാഹിം, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്ബ്യാര്‍, കുന്നുമ്മല്‍ ബാബു, മോട്ടി (ബാബു), ഷൈനി എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read