നാദാപുരത്ത് വിദ്യാര്‍ത്ഥികളെ തട്ടികൊണ്ട് പോവാന്‍ ശ്രമം

By | Wednesday February 7th, 2018

SHARE NEWS

നാദാപുരം: സ്‌കുളിലേക്കപോവുന്നതിനിടെ സി സി യുപി സ്‌കുള്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ട് പോവാന്‍ ശ്രമിച്ചതായി പരാതി. ഇയങ്കോട് സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെയാണ് തട്ടികൊണ്ട് പോവാന്‍ ശ്രമിച്ചത്. ഒമ്പതരയോടെ സ്‌കൂള്‍ ബസ്സില്‍ കയറാനായി ആവോലം റോഡിലേക്ക് നടക്കുകയായിരുന്ന വിദ്യര്‍ത്ഥികളെ സാരി ധരിച്ചെത്തിയ ഒരാള്‍ കൈക്ക് പിടിച്ച വലിക്കുകയായിരുന്നു.
കുതറി ഓടിയ വിദ്യാര്‍ത്ഥികള്‍ ബഹളം വെച്ചതോടെ അത് വഴി ബൈക്കിലെത്തിയ മറ്റൊരാളെ കണ്ട സ്ത്രീ വേഷധാരി സ്ഥലം വിട്ടു.

ബൈക്കിലെത്തിയയാളെ പിന്നീട് പരിസരത്തൊന്നും കണ്ടില്ല. ഇയാളും സ്ത്രീ വേഷധാരിയുടെ കൂട്ടാളിയെന്ന് നാട്ടുകാരും പോലാിസും സംശയിക്കുന്നു. രക്ഷിതാക്കളുടെയും സ്‌കൂളതികൃതരുടെയും പരാതിയില്‍ നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read