ദുബായിൽ നിന്ന് ഖൈസ് എത്തി ; ഭാര്യയെയും രണ്ടു മക്കളെയും കൊണ്ടുപോകാനുള്ള വിസയുമായി

By | Thursday May 17th, 2018

SHARE NEWS


നാദാപുരം :
ദുബായിൽ നിന്ന് ഖൈസ് എത്തി ഭാര്യയെയും രണ്ടു മക്കളെയും കൊണ്ടുപോകാനുള്ള വിസയുമായി . കണ്ടത് വിറങ്ങലിച്ചു കിടക്കുന്ന പോന്നുമോളുടെ ശരീരം .ജയിലിലേക്ക് പോകാനൊരുങ്ങുന്ന ഭാര്യ യുടെ അവസ്ഥയും .

ദുബായിൽ വ്യാപാരിയായ ഖൈസ്, ഭാര്യ സഫൂറയെയും രണ്ടു മക്കളെയും ദുബായിലേക്കു കൊണ്ടുപോകാൻ ഇന്നലെ വീട്ടിലെത്തുന്നതിനിടയിലാണ് ഭർതൃവീട്ടിൽ ഉച്ചയ്ക്ക് മൂത്തകുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയത്. ഇളയ കുട്ടിയും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. കളിക്കുകയായിരുന്ന കുട്ടികളെ കുളിപ്പിക്കാനെന്നു പറഞ്ഞാണ് സഫൂറ മുകളിലത്തെ നിലയിലെ കുളിമുറിയിലേക്കു വിളിച്ചുകൊണ്ടുപോയത്.

ഞരമ്പ് മുറിച്ചു രക്തം വാർന്നുകൊണ്ടിരിക്കേ താഴെയെത്തിയ സഫൂറ, രണ്ടു കുട്ടികളെ ഞാൻ കൊന്നു താനും മരിക്കുകയാണെന്നു പറഞ്ഞാണ് താഴത്തെ നിലയിലുണ്ടായിരുന്ന ഭർതൃപിതാവ് തറക്കണ്ടി അബ്ദുറഹ്മാന്റെയും മാതാവ് മറിയത്തിന്റെയും മുൻപിലെത്തുന്നത്. വീട്ടുകാരും പരിസരവാസികളും ചേർന്ന് മൂവരെയും നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഇൻഷാലാമിയയെ രക്ഷിക്കാനായില്ല.

ഇന്ന് മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേ
പോസ്റ്റ്മോർട്ടത്തിനു ശേഷം നാദാപുരം ജമാഅത്ത് പള്ളിയിൽ കബറടക്കും.

സഫൂറയ്ക്ക് മാനസിക അസ്വസ്ഥതയുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. പരസ്പര വിരുദ്ധമായാണ് ഇവർ സംസാരിക്കുന്നത്. ഡിവൈഎസ്പി ഇ.സുനിൽകുമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read