നാദാപുരം പഞ്ചായത്തിന്റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരം; 25 ലക്ഷം രൂപ

By | Saturday February 14th, 2015

SHARE NEWS

soopy narikkatteriനാദാപുരം : സംസ്ഥാനത്തെ ഏറ്റവും മികച്ച ഒന്നാമത്തെ ഗ്രാമപ്പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് നാദാപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരിമായി. അവാര്‍ഡ് തുകയായി 25 ലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തിന് ലഭിക്കും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മികച്ച ഗ്രാമപ്പഞ്ചായത്തുകളില്‍ മൂന്നാം സ്ഥാനവും നാദാപുരത്തിന് ലഭിച്ചിരുന്നു. ആറ് വര്‍ഷക്കാലം ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപ്പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും രാഷ്ട്രപതി നല്‍കുന്ന അവാര്‍ഡും ഗ്രാമപ്പഞ്ചായത്ത് നേടിയിട്ടുണ്ട്
വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന ഗ്രാമപ്പഞ്ചായത്തില്‍ അസൂയാവഹമായ പദ്ധതികളാണ് നടപ്പില്‍ വരുത്തിയത്. നാദാപുരം ടൗണിനടുത്ത് മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം എടുത്തു പറയേണ്ടതാണ്. മൂന്ന് കോടി രൂപ ചെലവില്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന കല്യാണ മണ്ഡപത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. പശ്ചാത്തല വികസനത്തിന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കിയാണ് കൂടുതല്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തത്. സമഗ്ര റോഡ് വികസന പദ്ധതികള്‍ നടപ്പാക്കി പഞ്ചായത്തില്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും പുതിയ കെട്ടിടം ഒരുക്കിയിട്ടുണ്ട്.
ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന മാലിന്യ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരമുണ്ടാക്കുന്നതിനായി സ്ഥാപിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് ശ്രദ്ധേയമാണ്. മാലിന്യം ശേഖരിക്കുന്നതിനും വേര്‍ തിരിക്കുന്നതിനുമായി 20 തൊഴിലാളികള്‍ ദിവസേന ജോലി ചെയ്യുന്നു. ജൈവ മാലിന്യങ്ങള്‍ വളമായി മാറ്റുകയും അജൈവ മാലിന്യങ്ങള്‍ പുനഃസംക്രമത്തിനായി നല്‍കുകയും ചെയ്യുന്നു. ജൈവവളം കര്‍ഷകര്‍ക്ക് സബ് സിഡി നിരക്കിലാണ് നല്‍കുന്നത്.
പതിനാലര വര്‍ഷമായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തുടരുന്ന ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ പി.വി. ജയലക്ഷ്മിയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്ഥിരം സമിതി ചെയര്‍മാന്മാരായി എം.പി. സൂപ്പി, സി.കെ. നാസര്‍, കെ. സുബൈദ എന്നിവരും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായി പി. ചന്ദ്രനും വേണ്ട നിര്‍ദേശങ്ങളുമായി രംഗത്തുണ്ട്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read